ഇന്റർനെറ്റിലെ ഫിഷിങ്ങ് ( Phishing) കെണിയിൽ നിന്നും എങ്ങിനെ രക്ഷപെടാം ?
ചൂണ്ടയില്‍കൊത്തുന്ന മീനിന്‍റെ അവസ്ഥ എന്താകും? എന്താകാനാണ്? തൊണ്ണൂറ് ശതമാനം മീനും പിടിയിലാകും. കൊത്തിയാലും കുതറി മാറി രക്ഷപെടാന്‍ കഴിയുന്ന മിടുക്കന്‍മാരുണ്ട്. പക്ഷേ അവര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകും ഉറപ്പ്. ചൂണ്ട അങ്ങിനെയാണ് അകത്തേക്കും പറത്തേക്കും മുനയുള്ള അഗ്രഭാഗത്തെ കുടുക്ക്. കൊത്തിപോയാല്‍ അത് ഇരയുംകൊണ്ടേ പൊങ്ങൂ. ഇംഗ്ലീഷ് ഭാഷയില്‍ ഫിഷിംഗ് മെയിലുകള്‍ എന്നു വിളിക്കുന്ന ഇ-ചൂണ്ടകള്‍ അഥവാ ഓണ്‍ലൈന്‍ ചൂണ്ടകള്‍ക്ക് ഇതിലും കൃത്യത അവകാശപ്പെടാം. കൊരുത്താല്‍ ഇരയുടെ പണമോ, മാനമോ അല്ലെങ്കില്‍ രണ്ടും കൂടെയോ കൊണ്ടു പോയിരിക്കും. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഏറ്റവും ഒടുവിലത്തെ എഡിഷ നില്‍ മീന്‍പിടിത്തമെന്ന് അര്‍ത്ഥമുള്ള Phishing നുസമാനപദമായി ഡിജിറ്റല്‍ ലോക ത്തെ ചൂണ്ടയിട്ടു മീന്‍പിടിക്കലിന് Phishing എന്ന് നാമകരണം ചെയ്തത് അന്വര്‍ ത്ഥമായെന്ന് ലോകം ഇന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കുന്നു….
Read More