സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘സൈക്കോണ്‍’ സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ  ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍  സോഷ്യല്‍ മീഡിയ, സോഫ്റ്റ്‌വെയര്‍, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ,…

Read More

സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ്  സൈബര്‍ വിംഗ്  സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്  സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടന്ന ക്യാംപ് എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്‍കി. സൈബര്‍ വിംഗ് വൈസ്  ചെയര്‍മാന്‍മാരായി  ബാസിത് അസ്അദി വയനാട്, യൂനുസ് ഫൈസി വെട്ടുപാറ,  ഇര്‍ഷാദ് ഹുദവി ബദിര, ജോയിന്റ്  കണ്‍വീനര്‍മാരായി ഹസീബ് പുറക്കാട്, മുനീര്‍ പള്ളിപ്രം, റിസോഴ്സ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി  ഇസ്മാഇല്‍ അരിമ്പ്ര എന്നിവരേയും  വിവിധ ജില്ലകളില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു. സൈബര്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്  ബഷീര്‍ ഫൈസി ദേശമംഗലം,ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപാടം, സെക്രട്ടറിയേറ്റ് അംഗം ഷഹീര്‍…

Read More

സൈബർ മീറ്റ് സമാപിച്ചു

സൈബർ മീറ്റ് സമാപിച്ചു

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു. സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി. റിസോഴ്‌സ് പ്രൊജക്റ്റ് കോഡിനേറ്റർ ആയി പി എച് അസ്ഹരി ആദൂരിനെയും ഇൻസ്റ്റിറ്റിറ്റ്‌യൂഷൻ ഡാറ്റാബേസ് പ്രൊജക്റ്റ് കോർഡിനേറ്റർ ആയി താജുദ്ധീൻ കാസര്ഗോഡിനെയും മീഡിയ കോർഡിനേറ്റർ ആയി നിയാസ് മാവൂരിനെയും തിരഞ്ഞെടുത്തു. മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.

Read More

സൈബർ മീറ്റ് ഓഗസ്റ് 19 ന്

സൈബർ മീറ്റ് ഓഗസ്റ് 19 ന്

എസ് കെ എസ് എഫ് സംസ്ഥാന സൈബർവിങ് സംഘടിപ്പിക്കുന്ന സൈബർ മീറ്റ് ഓഗസ്റ് 19 ന് കോഴിക്കോട് വെച്ചു നടക്കും. സൈബർ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. വൈകുന്നേരം 2 മണിക്ക് തുടങ്ങി 6 മണിയോടെ അവസാനിക്കും. സൈബർവിങ്ങിന്റെ പുതിയ പ്രൊജെക്ടുകൾ പരിചയപ്പെടാനും അതിൽ പങ്കാളികളാവാനും അവസരം ഉണ്ടാവും. പരിപാടിയിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രെജിസ്ട്രേഷൻ നടത്തുന്നതിനായി http://cyberwing.skssf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ cyberwing@skssf.in എന്ന മെയിൽ ഐ ഡി യിൽ ബന്ധപ്പെടണം

Read More