CYCONE 2020 Online Registration started
Click To Register Click To Register
Read MoreOfficial Website of SKSSF Cyberwing state Committee
Click To Register Click To Register
Read Moreകോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘സൈക്കോണ്‍’ സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍ സോഷ്യല്‍ മീഡിയ, സോഫ്റ്റ്‌വെയര്‍, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ,…
Read Moreപല പല താത്പര്യങ്ങളുടെ പേരില്‍, പല തരം അജണ്ടകളുടെ മറവില്‍ ‘സമസ്ത എന്ത് ചെയ്തു’? ‘ഡല്‍ഹിക്ക് വണ്ടി കയറണോ’? എന്നൊക്കെ നിഗൂഢ ചോദ്യങ്ങള്‍ ഉരുവിടുന്ന എല്ലാവരും വായിക്കുക. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എഴുതുന്നു. ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു ആർക്കും എവിടെ ഇരുന്നും എപ്പോഴും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ചോദ്യകർത്താക്കൾ എന്തു ചെയ്തു എന്ന് ചോദിച്ചാൽ അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നുവെന്ന് മാത്രമാണതിന് ഉത്തരം. കേസിൽ ഇക്കാലയളവിൽ – ലോക്കൽ പോലീസ് മുതൽ സി ബി ഐ അന്വേഷണം വരെയുള്ള ഘട്ടങ്ങളിലൊക്കെ ആരൊക്കെ പ്രവർത്തിച്ചു ? സമരങ്ങൾ നടത്തി ? നിയമ പോരാട്ടം നടത്തി ? പൊതു സമൂഹത്തിന്റെ…
Read Moreഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു. എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്. ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു…
Read Moreമൊബൈല്‍ ഫോണില്‍ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബര്‍ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവും വിശ്വസിക്കാവുന്ന തെളിവുകളായി മൊബൈല്‍ ഫോണ്‍ രേഖകള്‍ മാറി. ന്യൂജെന്‍ ക്രിമിനലുകളെ ജയിലിലെത്തിക്കുന്ന സൈബര്‍ പഴുതുകള്‍ ധാരാളം… അടുത്തകാലത്തായി, ഏതു ക്രിമിനല്‍ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈല്‍ ഫോണുണ്ട്. പലപ്പോഴും പ്രതികള്‍ക്കൊപ്പം, ചിലപ്പോള്‍ ഇരയ്‌ക്കൊപ്പം, മറ്റു ചിലപ്പോള്‍ സാക്ഷിക്കൊപ്പം. കേസ് എന്തുതന്നെയായാലും കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങുമ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കൂറുമാറി പൊലീസിന്റെ പക്ഷത്താവും. അത്രയധികം തെളിവുകളാണു മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഘട്ടത്തില്‍ പൊലീസിനു കൈമാറുന്നത്. അടുത്ത കാലത്ത് ഒരു ന്യായാധിപന്‍ ചോദിച്ചു: ”മൊബൈല്‍ ഫോണില്ലെങ്കില്‍ പൊലീസിനു കേസുകള്‍…
Read Moreചൂണ്ടയില്‍കൊത്തുന്ന മീനിന്‍റെ അവസ്ഥ എന്താകും? എന്താകാനാണ്? തൊണ്ണൂറ് ശതമാനം മീനും പിടിയിലാകും. കൊത്തിയാലും കുതറി മാറി രക്ഷപെടാന്‍ കഴിയുന്ന മിടുക്കന്‍മാരുണ്ട്. പക്ഷേ അവര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകും ഉറപ്പ്. ചൂണ്ട അങ്ങിനെയാണ് അകത്തേക്കും പറത്തേക്കും മുനയുള്ള അഗ്രഭാഗത്തെ കുടുക്ക്. കൊത്തിപോയാല്‍ അത് ഇരയുംകൊണ്ടേ പൊങ്ങൂ. ഇംഗ്ലീഷ് ഭാഷയില്‍ ഫിഷിംഗ് മെയിലുകള്‍ എന്നു വിളിക്കുന്ന ഇ-ചൂണ്ടകള്‍ അഥവാ ഓണ്‍ലൈന്‍ ചൂണ്ടകള്‍ക്ക് ഇതിലും കൃത്യത അവകാശപ്പെടാം. കൊരുത്താല്‍ ഇരയുടെ പണമോ, മാനമോ അല്ലെങ്കില്‍ രണ്ടും കൂടെയോ കൊണ്ടു പോയിരിക്കും. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഏറ്റവും ഒടുവിലത്തെ എഡിഷ നില്‍ മീന്‍പിടിത്തമെന്ന് അര്‍ത്ഥമുള്ള Phishing നുസമാനപദമായി ഡിജിറ്റല്‍ ലോക ത്തെ ചൂണ്ടയിട്ടു മീന്‍പിടിക്കലിന് Phishing എന്ന് നാമകരണം ചെയ്തത് അന്വര്‍ ത്ഥമായെന്ന് ലോകം ഇന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കുന്നു….
Read Moreഅറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും. ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന്…
Read More“ഡിജിറ്റല്‍ ഇന്ത്യ” “കേരളം – നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനം” എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ രണ്ടു ദശാബ്ദം നീണ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സ്ഥിരതയാര്‍ന്ന കുതിപ്പിന്റെയും,അതിന്റെ മികവാര്‍ന്ന ടെക്നോളജിസ്റ്റുകളുടെ നിരന്തര പരിശ്രമത്തിന്റെയും,ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെയുംപരിണിതഫലമായിട്ടുണ്ടായിട്ടുള്ളതാണ്. എന്നാല്‍ എല്ലാവിധത്തിലുള്ള ഡിജിറ്റല്‍ വികസനത്തിന്റെയും,ഗ്രാമങ്ങളെയും, സര്‍ക്കാര്‍ സംവിധാനങ്ങളെയും, പൌരന്മാരുടെ വ്യക്തിഗതവിവരങ്ങളും, സാമ്പത്തിക ഇടപാടുകളും “ഓണ്‍ലൈന്‍” ആക്കുമ്പോള്‍,വിവരസുരക്ഷയുടെയും, സൈബര്‍ സുരക്ഷയുടെയും കാര്യത്തിലുള്ള സമഗ്രമായ ഒരു സമീപനം നമുക്ക് അത്യാവശ്യമാണ്. ഇനിയുള്ള ദിനങ്ങള്‍,രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പോലും, കരയും, കടലും, ആകാശവുംകടന്നു, സൈബര്‍ ലോകത്തിലായിരിക്കും എന്നതിനെ കുറിച്ച് മനസ്സിലാക്കി,സര്‍ക്കാരുകള്‍ മുന്‍ക്കൂട്ടി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് ഈ രംഗത്ത് ഒരു പാട് കാലത്തെ അനുഭവജ്ഞാനം ഉള്ള വിദഗ്ധര്‍ അഭിപ്രായപെടുന്നത്. ഇന്ന് നടക്കുന്ന “ഫയര്‍ ഫയിറ്റിഗ്”…
Read Moreസ്വകാര്യ വിവരശേഖരണ-വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനാലിറ്റിക്ക 50 ലക്ഷത്തോളം വരുന്ന ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച വാർത്ത വെളിപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളിൽ നാം പങ്കുവെക്കുന്ന സ്വകാര്യവിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കകളാണ് എന്നു അലെക്സ് ഹെണ്‍ ഗാര്‍ഡിയനില്‍ എഴുതുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രൈവസി സെറ്റിങ്‌സുകളിൽ നിറയെ സുരക്ഷിതമല്ലാത്ത ഊടുവഴികളാണ് എന്നുള്ളത് ഇവ ഉപയോഗിക്കുന്ന ഓരോരുത്തർക്കും മനസ്സിലായ കാര്യമായിരിക്കും. ഫേസ്ബുക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റത്തിനകത്തെ സ്വകാര്യവിവരങ്ങൾ ആപ്പുമായി പങ്കുവക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളോട് അനുവാദം ചോദിക്കുന്ന ഓപ്ഷൻ 2016നു മുൻപ് വരെ നിലവിലുണ്ടായിരുന്നു. കൂടാതെ സിസ്റ്റത്തിലോ അക്കൗണ്ടിലോ ഉള്ള സുഹൃത്തുക്കളുടെ വിവരങ്ങളും ഈ ഓപ്ഷൻ വഴി പങ്കുവക്കപ്പെടുന്നു; അതായത് 300,000 പേർ സൈൻ അപ്പ് ചെയ്യുന്നതു വഴി വ്യക്തിവിവരശേഖരണ ചോദ്യാവലിയിൽ…
Read Moreരണ്ടായിരത്തി പതിനാലിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അലക്‌സാണ്ടർ കോഗൻ “നിങ്ങളുടെ വ്യക്തിത്വം” ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാം എന്ന പേരിൽ ഒരു ഫേസ്ബുക്ക് ആപ്പ് ഉണ്ടാക്കി.രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേർ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മൾ ഒരാപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നൽകുന്ന സമ്മത പത്രം അനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈൽ ഈ ആപ്പുകാർക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരിൽ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവർ സംഘടിപ്പിച്ചു. ഈ പ്രൊഫൈൽ എല്ലാം അവർ മറ്റുള്ളവർക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക യും ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം…
Read More