നോളജ് സിറ്റി സിറ്റി സന്ദർശിച്ചു എന്ന പ്രചാരണം ശരിയല്ല: ഖാസിമി ഉസ്താദ്

നോളജ് സിറ്റി സിറ്റി സന്ദർശിച്ചു എന്ന പ്രചാരണം ശരിയല്ല: ഖാസിമി ഉസ്താദ്

  റഹ്മതുല്ലാഹ് ഖാസിമി ഉസ്താദ് മർകസ് നോളജ് സിറ്റി സന്ദർശിച്ചു എന്ന പേരിൽ പ്രചരണവുമായി വിഘടിതർ സോഷ്യൽ മീഡിയയിൽ.ഉസ്താദും മറ്റു ചിലരും ഒരു താഴ്വരയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരണത്തിന്ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഖാസിമി ഉസ്താദ് നിഷേധിച്ചു. നോളജ് സിറ്റി യുടെ പരിസര പ്രദേശത്തെഉസ്താദിന്റെ ഖാദിമുമാരായ ചിലർ നിർമിച്ച വീട്ടിൽ അവരുടെ ക്ഷണപ്രകാരം പോവുകയും തിരിച്ചു വരുന്ന വഴി ചില ആളുകൾ ഉസ്താദിന്റെ കൂടെ ഫോട്ടോ എടുക്കാൻ ആഗ്രഹം പറയുകയുമുണ്ടായി. അങ്ങിനെ എടുത്ത ഫോട്ടോയാണ് ദുരുപയോഗം ചെയ്ത പ്രചരിപ്പിക്കുന്നതെന്ന് ഉസ്താദ് പറഞ്ഞു.

Read More

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

പ്രളയ ബാധിതർക്ക് സഹായമെത്തിക്കുന്നതിനായി സമസ്ത യുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായുള്ള അപേക്ഷ ഫോറം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ ഫോം പ്രചരിക്കുന്നു. “പ്രളയ ക്കെടുതി സഹായത്തിനുള്ള അപേക്ഷാ ഫോം” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഫോമിൽ അടിസ്ഥാന വിവരങ്ങൾക്കൊപ്പം പ്രാസ്ഥാനിക ബന്ധവും സമസ്ത ഭാരവാഹികളായ ആരുടെയെങ്കിലും ഒരാളുടെ മേലൊപ്പും ചോദിക്കുന്നുണ്ട്. ഈ ഫോം ഔദ്യോഗികമല്ലെന്നും അങ്ങനെ ഒരു ഫോം ഇറക്കിയിട്ടില്ലെന്നും സമസ്ത ഓഫീസിൽ നിന്ന് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഔദ്യോഗിക ഫോം ഓഫീസിൽ നിന്നും വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More