സൈബര്‍ ലോകം…എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?
“ഡിജിറ്റല്‍ ഇന്ത്യ” “കേരളം – നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനം” എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ രണ്ടു ദശാബ്ദം നീണ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സ്ഥിരതയാര്‍ന്ന കുതിപ്പിന്റെയും,അതിന്റെ മികവാര്‍ന്ന ടെക്നോളജിസ്റ്റുകളുടെ നിരന്തര പരിശ്രമത്തിന്റെയും,ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെയുംപരിണിതഫലമായിട്ടുണ്ടായിട്ടുള്ളതാണ്.
എന്നാല്‍ എല്ലാവിധത്തിലുള്ള ഡിജിറ്റല്‍ വികസനത്തിന്റെയും,ഗ്രാമങ്ങളെയും, സര്‍ക്കാര്‍ സംവിധാനങ്ങളെയും, പൌരന്മാരുടെ വ്യക്തിഗതവിവരങ്ങളും, സാമ്പത്തിക ഇടപാടുകളും “ഓണ്‍ലൈന്‍” ആക്കുമ്പോള്‍,വിവരസുരക്ഷയുടെയും, സൈബര്‍ സുരക്ഷയുടെയും കാര്യത്തിലുള്ള സമഗ്രമായ ഒരു സമീപനം നമുക്ക് അത്യാവശ്യമാണ്. ഇനിയുള്ള ദിനങ്ങള്‍,രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പോലും, കരയും, കടലും, ആകാശവുംകടന്നു, സൈബര്‍ ലോകത്തിലായിരിക്കും എന്നതിനെ കുറിച്ച് മനസ്സിലാക്കി,സര്‍ക്കാരുകള്‍ മുന്‍ക്കൂട്ടി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് ഈ രംഗത്ത് ഒരു പാട് കാലത്തെ അനുഭവജ്ഞാനം ഉള്ള വിദഗ്ധര്‍ അഭിപ്രായപെടുന്നത്. ഇന്ന് നടക്കുന്ന “ഫയര്‍ ഫയിറ്റിഗ്” (Fire Fighting) സുരക്ഷാ പ്രശ്നങ്ങള്‍ നടന്ന ശേഷമുള്ള ചില നടപടിക്ക്രമങ്ങള്‍ മാത്രമാണ്.സൈബര്‍ ആക്രമണങ്ങളും, വിവരചോരണങ്ങളും, രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും, ജനങ്ങളുടെയും ജീവനും സ്വത്തിനും വരെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാര്യം, ഇത് എത്രമാത്രംസൂക്ഷ്മതയോടു കൂടി കൈകാര്യം ചെയ്യണം എന്നത് ഒന്ന് കൂടി നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ പല തലത്തിലും തരത്തിലും കാണപ്പെടുന്നുണ്ടെങ്കിലും, അതിനെ അതിജീവിക്കല്‍, നമ്മള്‍ എത്രമാത്രം വിപുലമായ രീതിയില്‍ സുരക്ഷ നടപടികള്‍ ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും…
ഇനി ഒരു പക്ഷെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അതിനെയും തകര്‍ത്ത് നാശം വിതക്കാന്‍ മാത്രം ശക്തമായ ആക്രമണങ്ങള്‍ നടത്താനും തയ്യാറുള്ള കറുത്ത ശക്തികള്‍ (Dark forces) വിഹരിച്ചു നടക്കുന്ന സ്ഥലമാണ് സൈബര്‍ ലോകം.
സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രങ്ങളും സൈബര്‍ക്രിമിനലുകളുടെ പലവിധ താല്‍പ്പര്യങ്ങളുടെയും ആക്രമണങ്ങളുടെയും ഇരകളായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കേരളം പോലെ സാങ്കേതിക അതിന്‍റെ സമഗ്രത ഉറപ്പു വരുത്തും. അതിനു മാത്രമേ സുധീര്‍ഘവും സുശക്തവുമായ സുരക്ഷ ഉറപ്പു വരുത്താന്‍ പറ്റും എന്നുള്ളതാണ് വസ്തുത.
വിവര സുരക്ഷയുടെ പ്രാധാന്യം ഇന്നും വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ ലോകമാകയുള്ള പൊതു സമൂഹവും,സ്ഥാപനങ്ങളും, സര്‍ക്കാരുകളും എന്നത് ഒരു ചിന്തനീയമായ കാര്യം.സാമ്പത്തിക സ്ഥാപനങ്ങളും മറ്റും ഒരു പരിധി വരെ സുരക്ഷക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍തത്തുന്നുണ്ട്. വിദ്യയുടെ ഉപയോഗം ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പ്രതിഫലിച്ച ഒരു സമൂഹത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്..
പക്ഷെ വളരെ ശ്രദ്ധേയവും ഭീതിജനകവുമായ കാര്യം, ഇനിയും നമ്മള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളെ അതിന്‍റെ ശരിയായ ഗൌരവത്തില്‍ ഉള്‍ക്കൊണ്ടു കൊണ്ട് നേരിടാനുള്ള യാതൊരു വിധത്തിലുള്ള പ്രായോഗികവും ഫലപ്രദവുമായ തയ്യാറെടുപ്പുകളോ സുരക്ഷക്രമീകരണങ്ങളോ നടത്തിയിട്ടില്ല എന്നതാണ്.
ഏറ്റവും അവബോധം ഉള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും പോലും കെണിയില്‍ പെടുത്തുന്ന തരത്തിലുള്ള “സ്കാമുകളും”, ചതികളില്‍ വീഴാതെ രക്ഷപെട്ടു നടക്കുന്നവരെ പോലും വീഴ്ത്തുന്ന “സ്പാമുകളും”,സുരക്ഷ ക്രമീകരണങ്ങള്‍ പലതും ചെയ്ത കമ്പ്യൂട്ടര്‍കളെ പോലും തകര്‍ക്കുന്ന “വേമുകളും (worm)” അതിവേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് സൈബര്‍ ലോകത്തുള്ളത്.കമ്പ്യൂട്ടര്‍ സുരക്ഷാ ഭീഷണികള്‍ പുറത്തു നിന്നും ഉള്ള പോലെ തന്നെ പലപ്പോഴും അകത്തു നിന്നും പ്രതീക്ഷിക്കാവുന്ന തരത്തിലാണ് സ്ഥാപനങ്ങളും സര്‍ക്കാരുകളും പ്രതിരോധം തീര്‍ക്കേണ്ടതായിട്ടുള്ളത്.
സുരക്ഷക്ക് ഭീഷണിയാകുന്ന കാര്യത്തില്‍ ദൌര്‍ബല്യങ്ങള്‍ക്ക് എന്നും പ്രധാന പങ്കുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. അത് വ്യക്തികളുടെയും, സര്‍ക്കാര്‍സ്ഥാപനങ്ങളുടെയും സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സുരക്ഷയാണെങ്കിലും വ്യത്യസ്തമല്ല.യഥാര്‍ത്ഥത്തില്‍ സുരക്ഷയുടെ കാതല്‍ എന്ന് പറയുന്നത്, ഓരോസ്ഥാപനങ്ങളിലെയും, അതുമായി ബന്ധപെട്ട വ്യക്തികളുടെയും അതിന്റെപ്രവര്‍ത്തനങ്ങളിലെയും ദൌര്‍ബല്യങ്ങള്‍ യഥാവിധം മനസ്സിലാക്കി അനുയോജ്യമായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്. സ്വകാര്യതകളിലും അല്ലാത്ത കാര്യങ്ങളിലും അത് എത്ര മാത്രം അടച്ചുറപ്പോടെ ചെയ്യുന്നു എന്നത് സൈബര്‍ സുരക്ഷയിലും വിവര സുരക്ഷയിലും വളരെ അധികം ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണ്.നിലവിലുള്ള സുരക്ഷാ നടപടികള്‍ എത്രമാത്രം ഫലപ്രദം എന്നത് വളരെ പ്രായോഗികമായി വിലയിരുത്തി കൂടുതല്‍ ശക്തവും ഫലപ്രദവും ആയ രീതിയില്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട്. സര്‍ക്കാരിന്റെ വ്യക്തവും കണിശവുമായ ഇടപെടല്‍ ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.
പലപ്പോഴും സ്ഥാപനങ്ങളും സര്‍ക്കാരുകളും ജാഗരൂകരാകുന്നത് ഒരു സൈബര്‍ ആക്രമണമോ, നുഴഞ്ഞു കയറ്റമോ, വിവരചോരണമോ (Information Leakage) സംഭവിക്കുമ്പോള്‍ മാത്രമാണ്. സുരക്ഷയുടെ അതീവപ്രാധാന്യം മനസ്സിലാക്കാതിരിക്കുകയും, മറ്റു പല തിരക്കുകളും കൊണ്ട് അതിനെ അവഗണിക്കുകയും ആണ് പൊതുവില്‍ കാണുന്ന ഒരു സമീപനം.
മറ്റൊരു പ്രധാനപെട്ട വിഷയം, വിവര സുരക്ഷയും സൈബര്‍ സുരക്ഷയും വെറും സാങ്കേതികതയുടെയും ഉപരിപ്ലവവും നാമമാത്രമായ ചില നിയന്ത്ര മാത്രമായി അവശേഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്..സാങ്കേതിക വിദ്യ, സുരക്ഷയിലെ ഒരു നെടുംതൂണ്‍ ആണെങ്കിലും, ഭദ്രവും എല്ലാ തലങ്ങളിലും സ്പര്ഷിക്കുന്നതുമായ സുരക്ഷാക്രമീകരണങ്ങള്‍ സൈബര്‍ സുരക്ഷയിലും വിവരസുരക്ഷയിലും ന്നു എന്നുള്ളത് ശ്ലാഘനീയമാണ്.
വിവരസുരക്ഷയുടെ കാതലായ കാര്യം നേരത്തെ പറഞ്ഞ പോലെ അതിന്റെ സമഗ്രതയിലാണ്. അതിലേക്കായി ചില നിര്‍ദ്ദേശങ്ങള്‍ താഴെ സ്ഥാപനങ്ങളും സര്‍ക്കാരുകളും വിവരസുരക്ഷയ്ക്കായ് വളരെ വിപുലമായ പഠനങ്ങള്‍ നടത്തിയ ശേഷം കൃത്യമായ ലക്ഷ്യവും മാര്‍ഗ്ഗവും അതിനു വേണ്ടിയുള്ള നയങ്ങളും രൂപികരിക്കേണ്ടതുണ്ട്. വിവരസുരക്ഷാസ്ട്രട്ടെജി (Strategy) രൂപീകരണം എത്ര മാത്രം ഗഹനമായും ദീര്‍ഘവീക്ഷണത്തോട് കൂടിയും നടത്തുന്നു എന്നത് അതിന്‍റെ വിജയ നിദാനം തന്നെ ആണ്.
വിവരസുരക്ഷയുടെ എല്ലാ തലങ്ങളിലും വിപുലവും അഗധവുമായ അനുഭവപരിചയമുള്ള വിദഗ്ദരുടെ നേതൃത്വവും, സര്‍ക്കാരിന്റെയോസ്ഥാപനങ്ങളുടെയോ ഉന്നതരുടെ വിട്ടുവീഴ്ചയില്ലാത്ത പിന്തുണയും വിജയകരമായ ദൗത്യത്തിന് വളരെ പ്രധാനമാണ്.
വിദഗ്ദ്ധരുടെ സഹായത്തോടെ സ്ട്രാറ്റെജിയും (strategy), അതിനന്സൃതമായി;സര്‍ക്കാര്‍ തലത്തിലോ സ്ഥാപന തലത്തിലോ ഉള്ള നയരൂപികരണവും നടപടികളും ക്രമപെടുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ആഗോളതലത്തില്‍ തന്നെ വളരെ പ്രബലവും സ്വീകാര്യതയും ഉള്ള മാനദണ്ഡങ്ങള്‍(standards) ഇതിനു വേണ്ടി സ്വീകരിക്കാവുന്നതുമാണ്. ISO 27001, NIST, PCI-DSS തുടങ്ങിയവ ഇതിലെ പ്രധാനപെട്ടവയാണ്. രൂപികരിക്കുന്ന നയങ്ങള്‍ക്കും എടുക്കുന്ന നടപടികള്‍ക്കും ഏകീകൃത സ്വഭാവവും സ്ഥിരതയും ദീര്‍ഘകാല നിലനില്‍പ്പും ഉറപ്പു വരുത്താന്‍ ഇത് സഹായകമാകും.
അതില്‍ നിന്നുള്ള നഷ്ടം (സാമ്പത്തികമോ, അല്ലാതെയോ ഉള്ള) എങ്ങനെ കുറയ്ക്കാം എന്നുള്ളതും സുസേവനങ്ങളുടെയും, വിവരവും,വിവരസാങ്കേതിക വിദ്യയുമായും ബന്ധപെട്ടു കിടക്കുന്ന എല്ലാവസ്തുക്കള്‍ക്ക്മുള്ള മൂല്യനിര്‍ണയവും, അവയ്ക്കുള്ള ദൌര്‍ബല്യങ്ങളും,ഭീഷണികളും, അപകടസാദ്ധ്യതകളും വളരെ വിശദമായും ഗഹനവുമായുംമനസ്സിലാക്കി നിയന്ത്രണങ്ങള്‍ കണ്ടെത്തി സ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വേണം.
സര്‍ക്കാര്‍ തലത്തില്‍ വളരെ വിപുലമായി മുകളില്‍ പറഞ്ഞ ഒരു ചട്ടകൂടും മാര്‍ഗ്ഗനിര്‍ദേശങ്ങളും എല്ലാ സ്ഥാപനങ്ങളിലും, എല്ലാ പദ്ധതികളിലും നിര്‍ബന്ധമായും ഉറപ്പു വരുത്തണം. എല്ലാ വിവരകൈമാറ്റങ്ങളും,പുറംലോകത്തേക്ക് പോകുന്ന വിവരങ്ങളും വളരെ ശ്രദ്ധയോടും,സൂക്ഷ്മതയോടും കൈകാര്യം ചെയ്യേണ്ടതും. എന്തൊക്കെ വിവരങ്ങള്‍ ഏതൊക്കെ തരത്തില്‍ രാജ്യത്തിനും സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് നോക്കി തരം തിരിക്കുകയുംഅതിനനുസരിച്ച് സുരക്ഷാ കവചങ്ങള്‍ ഉറപ്പിക്കുകയും വേണം.വിവരസുരക്ഷയും സൈബര്‍ സുരക്ഷയും പഠിപ്പിക്കുന്ന ചില ബാലപാഠങ്ങളുണ്ട്, ചില നിയന്ത്രണങ്ങള്‍, പല തലത്തിലുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ സുരക്ഷാ വിദഗ്ദ്ധരുടെ സഹായത്തോടു കൂടി സ്ഥാപിക്കുക.അവ എല്ലാ വിധത്തിലും പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും,അവയില്‍ നിന്ന് കിട്ടുന്ന അടയാളങ്ങള്‍, മുന്നറിയിപ്പുകള്‍ സ്ഥിരമായി വീക്ഷിക്കുകയും, സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഉടന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള നടപടികള്‍ തുടങ്ങണം.
സൈബര്‍ സുരക്ഷയോ, വിവര സുരക്ഷയോ ഒരിക്കലും സാങ്കേതിക നിയന്ത്രങ്ങള്‍ കൊണ്ട് മാത്രം നേടാന്‍ സാധിക്കില്ല എന്ന കാര്യം വളരെ വ്യക്തമാണ്. സ്ഥാപനങ്ങളുടെയും, അവിടെ പ്രവര്‍ത്തിക്കുന്നവരുടെയും നടപടിക്ക്രമങ്ങളും, ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധികളുടെയും,ജനങ്ങളുടെയും സുരക്ഷാ അവബോധവും വളരെ പ്രധാനപെട്ട ഒരു ഘടകമാണ്. എന്തൊക്കെ സാമ്പത്തികവും സാങ്കേതികവുമായസംവിധാനങ്ങള്‍ ഉണ്ടെങ്കിലും, അവബോധത്തോടും ഉത്തരവാദിത്തത്തോടും കൂടിയും അവ ഉപയോഗിച്ചില്ലെങ്കില്‍, അവയൊക്കെ വെറും നോക്കുകുത്തികള്‍ ആയി മാറാന്‍ യാതൊരു തടസ്സവുമുണ്ടാകില്ല.
സമഗ്രവും, പഴുതുകളില്ലാത്തതുമായ പ്രതിരോധ സംവിധാനങ്ങള്‍,അപായസാധ്യതകള്‍ക്ക് അനുസൃതമായി ഉറപ്പു വരുത്തുകയും, അവ സ്ഥിരമായി പരിപാലിക്കുകയും, എല്ലാ കോണില്‍കൂടിയുമുള്ള നിരീക്ഷണസംവിധാനം കുറ്റമറ്റതാക്കുകയും ചെയ്‌താല്‍ ഒരു പരിധി വരെ സുരക്ഷാപ്രശ്നങ്ങളില്‍ നിന്ന് നമുക്ക് രക്ഷ നേടുകയും, സുരക്ഷാവിടവുകള്‍ നേരത്തെ മനസ്സിലാക്കി അതിനെ അടക്കാനുള്ള മറ്റു നിയന്ത്രണ മാര്‍ഗങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യാം. ഇനി സുരക്ഷാ ആക്രമണങ്ങള്‍ എല്ലാനിയന്ത്രണങ്ങളും തകര്‍ത്തുവന്നാല്‍ അതിനെ എങ്ങിനെ നേരിടാം എന്നതുംരക്ഷാനയങ്ങളിലും നടപടികളിലും വ്യക്തമായി അടയാളപെടുത്തേണ്ടതാണ്.
അതില്‍ ചിലപ്പോള്‍, മറ്റൊരു സ്ഥലത്ത് മറ്റൊരു സര്‍വര്‍കളില്‍ വെബ് സൈറ്റ് സ്ഥാപിക്കുന്നതുല്പ്പടെയുള്ള കാര്യങ്ങള്‍ ഉള്പെടാം
വ്യക്തികളുടെ സൈബര്‍ സുരക്ഷക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുക പ്രത്യേകിച്ചും, സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇതിലെ പല കാര്യങ്ങളിലും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം.
വ്യക്തിഗതമായ വിവരങ്ങള്‍ വളരെ ശ്രദ്ധയോട് കൂടി മാത്രം പൊതു മണ്ഡലത്തില്‍ പങ്കു വെക്കുക.
സൈബര്‍ ലോകം സ്വകാര്യതയില്‍ കടന്നു കയറാനുള്ള അവസരംഉണ്ടാക്കനിട വരുത്താതെ നോക്കണം
യാതൊരു പരിചയവുമില്ലാത്ത ആള്‍ക്കാരുമായി ഇടപഴകുമ്പോള്‍ വളരെയധികം മുന്‍കരുതലുകള്‍ എടുക്കുക. അങ്ങേ ഭാഗത്തുള്ളത് യഥാര്‍ത്ഥ വ്യക്തി തന്നെയാണോ എന്നത് എല്ലാ മാര്‍ഗങ്ങളുംഉപയോഗിച്ച് ഉറപ്പു വരുത്തണം. സാമൂഹ്യ മാധ്യമങ്ങള്‍ (ഫെയ്സ്ബൂക്, ട്വിറ്റെര്‍, യൂടുബ്….എന്നിങ്ങനെ) ഉപയോക്തള്‍ക്ക് അവയുടെ ഉപയോഗം ഏറ്റവും എളുപ്പമാക്കാന്‍, പല സുരക്ഷാമാനധണ്ഠങ്ങളും കാറ്റില്‍ പറത്തുകയാണ് പതിവ്. ആര്‍ക്കും, ഏതു പേരിലും, ഏതു കള്ള വ്യക്തിത്വത്തിലും കറങ്ങി നടക്കാന്‍ വളരെ എളുപ്പമാണ് ഇവിടെങ്ങളില്‍.
സത്യമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ നിങ്ങള്‍ ഇന്റര്‍നെറ്റ്-ല്‍ വായിക്കുന്നതും കേള്‍ക്കുന്നതും, കാണുന്നതും വിശ്വസിക്കാ തിരിക്കുക. തെറ്റായ വിവരങ്ങളും, ചതിയില്‍ പെടുത്താനുള്ള കെണികളും, തമാശകളും പറന്നു നടക്കുന്ന വിശാലമായ ഒരു ലോകമാണ് സൈബര്‍. 200 ശതമാനവും ആധികാരിതയും വ്യക്തിവിവരങ്ങളുടെ സത്യാവസ്ഥയും മനസ്സിലാക്കിയ ശേഷം മാത്രം കൂടുതല്‍ ഇടപെടലുകളും വിവരകൈമാറ്റവും നടത്താന്‍ വളരെ ബോധപൂര്‍വ്വമായ ശ്രമം ഏതു സാഹചര്യത്തിലും ഉറപ്പുവരുത്തണം.
ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ മനസ്സിലാക്കുകയും അത് ഏറ്റവും സുരക്ഷിതമായ രീതിയില്‍ ക്രമപെടുത്തി വെക്കുകയും ചെയ്യുക. സാധാരണഗതിയില്‍ ഏറ്റവും സുരക്ഷ കുറഞ്ഞ രീതിയിലും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ കിട്ടാവുന്ന രീതിയിലും ആയിരിക്കും ഇങ്ങനെയുള്ള വെബ് സൈറ്റ്കളും സോഫ്റ്റ്‌വെയര്‍കളും തയ്യാറാക്കിയിരിക്കുക. ഉദാഹരണമായി ഫേസ്ബുക്ക് – നമ്മള്‍ മാറ്റുന്നത് വരെ ഏറ്റവും അയവുള്ളതും ശിഥിലവുമായ രീതിയിലായിരിക്കും സുരക്ഷാസ്ഥിതി. നമ്മള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പറ്റും എന്ന് കരുതുന്ന വിവരങ്ങളും ചിത്രങ്ങളും ലോകത്തിലെ ആര്‍ക്കു വേണെമെങ്കിലുംകാണാനും എടുക്കാനും പറ്റുന്ന രീതിയില്‍!
ആയിരക്കണക്കിനുള്ള പുതിയതും പഴയതുമായ പ്രോഗ്രാമ്മുകള്‍ നമ്മുടെ സ്വര്യജീവിതത്തില്‍ സാമൂഹ്യമാധ്യമത്തിലൂടെയും അല്ലാതെയും കടന്നുവരും. ചിലത് ഉപകാരപ്രധമെങ്കില്‍ മററ് ചിലവ ഉപദ്രവകാരികളും ആണ്. ചിലവയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ അറിയാതെ നമ്മുടെ വിവരങ്ങളും ചെയ്യുന്ന കാര്യങ്ങളും അടക്കം ചോര്‍ത്തുന്ന തരത്തിലുമായിരിക്കാം. സൌജന്യമായി എന്ത് തരാം എന്ന് പറഞ്ഞാലും, ഏതു സോഫ്റ്റ്‌വയര്‍ തരാം എന്ന് പറഞ്ഞാലും സംശയിക്കുക. ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ലാഭം ഇല്ലാതെ ആരും ഒന്നും സൌജന്യമായിതരില്ല എന്ന കാര്യം മനസ്സില്‍ നൂറുശതമാനവും ഊട്ടി ഉറപ്പിക്കുക. ഒരിക്കല്‍ നമ്മള്‍ ശരി എന്ന് പറഞ്ഞ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടാള്‍ ചെയ്ത് കഴിഞ്ഞാല്‍, പിന്നീട് നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കമ്പ്യൂട്ടറിലെ വിവരങ്ങളും ഫയലുകളും പലയിടത്തും എത്തിയേക്കാം.. നമ്മുടെ കമ്പ്യൂട്ടറിലെ ക്യാമറയുടെ നിയന്ത്രണം പോലും ഏറ്റെടുത്ത് സ്വകാര്യതയുടെ എല്ലാ സീമകളും കടന്നേക്കാം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!
ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡ്‌കളും മറ്റും ഏറ്റവും സങ്കീര്‍ണണമായതു തന്നെ ആക്കാന്‍ ശ്രദ്ധിക്കണം. മാസത്തില്‍ ഒരിക്കെലെങ്കിലും പാസ്സ്‌വേര്‍ഡ് മാറ്റാന്‍ ശ്രമിക്കണം. ഇഷ്ടപെട്ട,ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏതേലും ഗാനത്തിന്റെയൊ മറ്റേതെങ്കിലും വാചകങ്ങളുടെയൊ ആദ്യവരികളിലെ വാക്കുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് പാസ്സ്‌വേര്‍ഡ് ഉണ്ടാക്കിയാല്‍ സങ്കീര്‍ണതയും ഓര്‍മിക്കാനുള്ള അനായാസതയും ഒരുമിച്ച് കിട്ടും. അതെ പോലെ ഒരേ പാസ്സ്‌വേര്‍ഡ് എല്ലാ വിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനു പകരം ചില തരംതിരിവ് നടത്തിയാല്‍ നല്ലതാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡ്‌കള്‍, സാമൂഹ്യ മാധ്യമങ്ങളുടെയൊ,ഇമെയില്കളുടെയോ ലോഗിന്‍ -നു വേണ്ടി ഉപയോഗിക്കതെയിരിക്കുന്നതാണ് നല്ലത്. അതേപോലെ ഓഫീസ് സംബന്ധമായി ഉപയോഗിക്കുന്നവ സ്വകാര്യവശ്യങ്ങളുമായി ബന്ധപെട്ടു ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ പല സുരക്ഷാവീഴ്ച്ചകളിലും ആഘാതം കുറക്കാന്‍ സഹായകമാകും.
നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ആകട്ടെ സ്മാര്‍ട്ട് ഫോണ്‍ ആകട്ടെ, ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ഉം, ഏറ്റവും നല്ലസെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ ഉം ഇന്‍സ്റ്റോള്‍ ചെയ്ത്, വളരെ ഫലപ്രദമായി ക്രമീകരിച്ചു ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.സൗജന്യമായതും പണം കൊടുത്തു വാങ്ങിക്കുന്നതുമായ നിരവധി നല്ലസോഫ്റ്റ്‌വെയര്‍കള്‍, ഇപ്പോള്‍ കിട്ടാനുണ്ട്. പക്ഷെ അതിലും കള്ളനാണയങ്ങള്‍ ഉണ്ട്. സോഫ്റ്റ്‌വയര്‍ എടുക്കുന്നത് യഥാര്‍ത്ഥ വെബ്‌സൈറ്റ് ആണെന്നും, വിശ്വസനീയമായാതാണെന്നും ഉറപ്പു വരുത്തല്‍ വളരെ പ്രധാനമാണ്. വെറും ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ മാത്രമല്ലാതെ, കളവ് പോകുന്നതില്‍ നിന്നും, സ്വകാര്യത തകര്‍ക്കുന്നകാര്യങ്ങളില്‍ നിന്നുമുള്ള രക്ഷക്കും സഹായകമായ വളരെ ഫലപ്രദമായ ചില സോഫ്റ്റ്‌വെയര്‍കള്‍ ഇപ്പോള്‍ വളരെ അധികം ശ്രദ്ധേയമായി വരുന്നുണ്ട്.
Courtesy: securelokam.com