ഗൂഗിള്‍ മാപ്പ് ഇനി മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്.

ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി.

Settings > Navigation Settings > Voice Selection > Choose Language

‘200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും.

അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട്  ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു.

ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം വളരെ കുറവായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശ്രമിച്ചുവരുന്നത്. ഇതുകൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Courtesy: mathrubhumi.com

Leave a Comment