നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?
ഏതാണ്ട് തീര്‍ത്തുതന്നെ ഞങ്ങള്‍ക്ക് പറയാനാകും ഞങ്ങളുടെ ചില വായനക്കാരുടെയെങ്കിലും ഫെയ്സ്ബുക് വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ ചോര്‍ത്തിയിരിക്കും എന്ന്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഈ ഒരൊറ്റ കമ്പനി മാത്രം 5 കോടി ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. 2,70,000 ആളുകള്‍ മാത്രം തങ്ങളുടെ വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിക്ക് നല്കാന്‍ അനുമതി നല്‍കിയിടത്താണിത്.
പ്രത്യേക ആപ് download ചെയ്യുമ്പോള്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ പരിമിത വിവരങ്ങള്‍, അവരുടെ സ്വകാര്യത സംവിധാനം അനുവദിക്കുന്ന തരത്തില്‍ ശേഖരിക്കാന്‍ അനുമതി നല്കി എന്നാണ് ഫെയ്സ്ബുക് പറയുന്നത്.
ഈ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനി ഉപയോഗിച്ചു. ലോകത്തെമ്പാടും ജനാധിപത്യത്തെ മറികടക്കാന്‍, അഭിപ്രായങ്ങളുടെ പ്രതിധ്വനിയറകള്‍ ഉണ്ടാക്കാന്‍, അനുചിതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ണായക പദവികളിലെത്തിക്കാന്‍ അവരത് ഉപയോഗിച്ചു. ഇന്ത്യയിലും കമ്പനി സജീവമായിരുന്നു.
അപരിചിതമായ കമ്പനികളോ സംഘങ്ങളോ ആയി വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. ലോകത്തെ ഏറ്റവും പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ഗവേഷകന് നിങ്ങളെ വഞ്ചിക്കാമെങ്കില്‍, നിങ്ങളുടെ വിശ്വാസത്തിന്നു എന്തു പറ്റും എന്നാലോചിക്കൂ.
നിങ്ങളെ സംരക്ഷിക്കാനുള്ള ചില പ്രായോഗിക നിര്‍ദേശങ്ങള്‍ ഇതാ.
ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത്?
വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളില്‍ നിന്നും പ്രോഗ്രാമുകളില്‍ നിന്നും സ്വയം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള സമീപനം സ്വീകരിക്കാം. നിങ്ങളുടെ ബ്രൌസറില്‍ സ്ഥാപിക്കാവുന്ന വിദ്യകള്‍ മുതല്‍ നിങ്ങളുടെ ഫെയ്സ്ബുക് സംവിധാനത്തില്‍ വരുത്താവുന്ന മാറ്റങ്ങള്‍ വരെ ഇതിലുണ്ട്.
നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്
നിങ്ങളുടെ ഫെയ്സ്ബുക് ആപ്പുകള്‍ പരിശോധിക്കുക: ഒരു മൂന്നാം കക്ഷി വെബ്സൈറ്റില്‍ പോകാന്‍ നിങ്ങള്‍ നിങ്ങളുടെ ഫെയ്സ്ബുക് സംവിധാനത്തിലൂടെ വിവരങ്ങള്‍ നല്‍കിയെങ്കില്‍, ആ സേവന ദാതാക്കള്‍ക്ക് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ പ്രാപ്യമായിക്കൊണ്ടേയിരിക്കും. ഫെയ്സ്ബുകില്‍ നിങ്ങളുടെ settings page-ല്‍ പോകുക. ഏതൊക്കെ App-കളാണ് നിങ്ങളുടെ എക്കൌണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക. ഇതില്‍ നിന്നും ഓരോ ആപ്പിനും നിങ്ങള്‍ നല്കിയ അനുമതിയും നിങ്ങള്‍ പങ്കുവെക്കുന്ന വിവരങ്ങളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സംശയകരവും ഉപയോഗമില്ലാത്തതുമായ ആപ്പുകള്‍ നീക്കം ചെയ്യുക. (സുഹൃത്തുകളുടെയും ഉപയോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫെയ്സ്ബുക് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്)
App setting page-ല്‍ Apps Others Use എന്ന മറ്റൊരു ഭാഗമുണ്ട്. നിങ്ങളുടെ സുഹൃത്തുക്കള്‍ ആപ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഏതൊക്കെ വിവരങ്ങളാണ് പങ്കുവെക്കുന്നത് എന്നത് സംബന്ധിച്ച് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇതിലാണ്. നിങ്ങളുടെ ജന്‍മദിനം, നഗരം തുടങ്ങി ഒരു വിവരവും നിങ്ങളുടെ സുഹൃത്തുക്കളുടെ ആപ്പുകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇതിലെ കള്ളികളെല്ലാം ശൂന്യമാക്കണം.
ഫെയ്സ്ബുക് Privacy Settings പരിശോധിക്കുക: നിങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ച ഏതൊക്കെ വിവരങ്ങളാണ് ആപ്പുകള്‍ കാണുന്നത് എന്ന ആശങ്കയുണ്ടെങ്കില്‍, privacy settings-ല്‍ പോയി പൊതുവായി പങ്കുവെക്കുന്ന വിവരങ്ങള്‍ ചുരുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ഫെയ്സ്ബുക് കുറിപ്പുകള്‍ സുഹൃത്തുക്കള്‍ മാത്രമേ കാണുന്നുള്ളൂ എന്നാക്കാം. അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക നിങ്ങള്‍ക്ക് മാത്രമേ കാണാനാകൂ എന്നും.
സ്വകാര്യത നയങ്ങള്‍ വായിക്കുക: ഒരു പുതിയ ആപ്പോ വെബ് സംവിധാനമോ, ഉപയോഗിക്കാന്‍ നിങ്ങള്‍ കയറുമ്പോള്‍ തങ്ങളുടെ സേവന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കമ്പനി ആവശ്യപ്പെടും. ഈ നിബന്ധനകള്‍ വായികുകയും പ്രത്യേകിച്ചു സ്വകാര്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ വായിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യുക. നിങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കപ്പെടും എന്നു തോന്നുകയാണെങ്കില്‍ ആ ആപ് ഉപയോഗിക്കാതിരിക്കാം.
ഒരു Tracker Blocker സ്ഥാപിക്കുക: വെബ്സൈറ്റുകളില്‍ കൂടെച്ചേര്‍ക്കുന്ന tracker-കളെ തടയാനുള്ള സംവിധാനം നിങ്ങള്‍ക്ക് നിങ്ങളുടെ ബ്രൌസറില്‍ സ്ഥാപിക്കാം. പക്ഷേ ഇത് ചിലപ്പോള്‍ ചില വെബ്സൈറ്റുകളെ ഭാഗികമായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതാക്കും. ഗൂഗിള്‍ ക്രോം ബ്രൌസറില്‍ tracker-കളെ തടയാന്‍ കഴിയുന്ന രണ്ട് സംവിധാനങ്ങള്‍ Disconnect , Privacy Badger എന്നിവയാണ്.
എങ്ങനെയാണ് tracker പ്രവര്‍ത്തിക്കുന്നത് എന്നു നോക്കാം. എന്തുകൊണ്ടാണ് ഇവ തടയേണ്ടത് പ്രധാനമാണ് എന്നത് അപ്പോളാണ് നിങ്ങള്‍ക്ക് മനസിലാവുക. ഫെയ്സ്ബുക്കില്‍ നിങ്ങള്‍ ഒരു ആപ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് നിങ്ങളുടെ വെബ് ബ്രൌസറില്‍ cookie പോലെ ഒരു tracker വെക്കും. ഇത് നിങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തൂം. നിങ്ങള്‍ ആപ് അടച്ചാലും ഈ tracker-നു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ, നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, ഇടപഴകുന്ന ആളുകള്‍ എന്നിവ പോലെ, പിന്തുടരാനാകും.
പരസ്യങ്ങള്‍ തടയാനുള്ള Ad Blocker വെക്കുക: Tracker-കളെ തടയാനുള്ള മറ്റൊരു വഴി പരസ്യങ്ങള്‍ പൂര്‍ണമായും തടയുക എന്നതാണ്. നിങ്ങളുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലെ ബ്രൌസറുകളില്‍ Ad blocker സ്ഥാപിക്കാം. മൊബൈല്‍ പരസ്യങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന program-കള്‍ ആണ്. വലിയ വെബ്സൈറ്റുകള്‍ക്ക് പോലും അവരുടെ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ പരസ്യങ്ങളുടെയും മുകളില്‍ നിയന്ത്രണമില്ല. ഈ പരസ്യ ശൃംഖലകളില്‍ ചില ചതിയന്‍ സൂത്രങ്ങള്‍ വരും. സുരക്ഷാ ഗവേഷകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ഒരു Ad blocker – ആണ് uBlock Origin.
നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗ ചരിത്രം മായ്ച്ചു കളയുക: ഇടവേളകളില്‍ നിങ്ങളുടെ cookies, ബ്രൌസ് ചെയ്ത ചരിത്രം എന്നിവയെല്ലാം മായ്ച്ചുകളയണം. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയെല്ലാം തങ്ങളുടെ ബ്രൌസറുകള്‍ക്ക്- സഫാരി, ക്രോമേ, എക്സ്പ്ലോറര്‍ എന്നിവയ്ക്കു- എങ്ങനെയാണ് ഈ ചരിത്രം മായ്ച്ചുകളയേണ്ടതെന്ന നിര്‍ദേശം നല്കിയിട്ടുണ്ട്. അവ cookies, trackers എന്നിവയെ താത്ക്കാലികമായി മായ്ച്ചു കളയും, പിന്നീടവ വന്നേക്കാമെങ്കിലും.
അറിയപ്പെടാത്ത ബ്രാന്‍ഡുകളെ സംശയിക്കുക: സ്വകാര്യത നയങ്ങള്‍ വായിച്ചാലും, അവയെ അല്പം ഉപ്പ് കൂട്ടിയെ വിഴുങ്ങാവൂ. ഉദാഹരണത്തിന് thisisyourdigitallife എന്ന app പറയുന്നത് ശേഖരിക്കുന്ന വിവരങ്ങള്‍ പഠന ആവശ്യങ്ങള്‍ക്കാന് എന്നാണ്; പക്ഷേ ജനാധിപത്യ സംവിധാനങ്ങളെ തകരാറിലാക്കുന്നതിലേക്കാണ് അതെത്തിച്ചത്.
Courtesy: azhimukham.com