General News
CYCONE 2020 Online Registration started
Click To Register Click To Register
Read Moreസൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്
കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘സൈക്കോണ്‍’ സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍ സോഷ്യല്‍ മീഡിയ, സോഫ്റ്റ്വെയര്, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന് കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ,…
Read Moreമനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം
2019 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ കേരളത്തിനകത്തും പുറത്തുമായി SKSSF സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ തീം പോസ്റ്റർ ഡിസൈനിങ് മത്സരം സൈബർവിങ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിനുതകുന്ന രീതിയിലുള്ള പോസ്റ്റർ ഡിസൈൻ ചെയ്ത് അയച്ച് തരുന്നവയിൽ നിന്നും സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന പോസ്റ്ററിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക. വിജയിക്ക് പ്രശസ്തി പത്രവും അവാർഡും നൽകും. പോസ്റ്ററുകൾ cyberwing@skssf.in എന്ന മെയിൽ ഐഡിയിലേക്ക് നവംബർ മൂന്നിന് മുൻപായി ലഭിച്ചിരിക്കണം ക്യാപ്ഷൻ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ മനുഷ്യ ജാലിക ടെക്സ്റ്റ് സ്റ്റൈൽ: Download PSD (5MB) മറ്റു വിവരങ്ങൾക്കു ബന്ധപ്പെടുക: cyberwing@skssf.in പോസ്റ്ററുകൾ
Read Moreസൈബർ മീറ്റ് സമാപിച്ചു
SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു. സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി. റിസോഴ്സ് പ്രൊജക്റ്റ് കോഡിനേറ്റർ ആയി പി എച് അസ്ഹരി ആദൂരിനെയും ഇൻസ്റ്റിറ്റിറ്റ്യൂഷൻ ഡാറ്റാബേസ് പ്രൊജക്റ്റ് കോർഡിനേറ്റർ ആയി താജുദ്ധീൻ കാസര്‍ഗോഡിനെയും മീഡിയ കോർഡിനേറ്റർ ആയി നിയാസ് മാവൂരിനെയും തിരഞ്ഞെടുത്തു. മുജീബ് ഫൈസി പൂലോട് ഉത്ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.
Read Moreവ്യാജ ലിങ്കുകള്‍ക്കും പിടിവീഴുന്നു; റെഡ് ലിങ്ക് ലേബല്‍ വാട്സാപ്പിലെത്തി
വ്യാജവിവരങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്സ്ആപ്പ് തയ്യാറാക്കുന്ന സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലെത്തി. നേരത്തെ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.18.204 ഉപയോഗിക്കുന്ന നിശ്ചിത എണ്ണം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ എല്ലാ ബീറ്റാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി വാട്സ്ആപ്പ് പതിപ്പ് 2.18.221 ലേക്ക് അപ്ഡേറ്റ് ചെയ്യണം. സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ അഥവാ റെഡ് ലിങ്ക് ലേബല്‍ എന്നാണ് ഈ പുതിയ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. അസാധാരണമായ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകളാണ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഈ ഫീച്ചര്‍ ഉപയോക്താക്കളെ അറിയിക്കുന്നു. വ്യാജ ലിങ്കുകളുണ്ടാക്കുന്നതിന് തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള അക്ഷരങ്ങളായിരിക്കും അവ. ലിങ്കുകള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമെന്ന് തോന്നുമെങ്കിലും അത് വ്യാജമായി നിര്‍മിച്ചവയും പലപ്പോഴും നിങ്ങളെ…
Read Moreഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്
Courtesy: mathrubhumi.com ലക്ഷക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, മേല്‍വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ വേണോ? 1500 രൂപ മാത്രം മുടക്കിയാല്‍ മതി. എല്ലാ വിവരങ്ങളും ഇ മെയിലിലെത്തും. രഹസ്യ സ്വഭാവമുണ്ടായിരിക്കേണ്ട നിരവധി വിവരങ്ങളാണ് പരസ്യമായി ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒരു എസ്.എം.എസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന മാതൃഭൂമി.കോമിന് ലഭിച്ചത് വ്യക്തിവിവരങ്ങളടങ്ങുന്ന സ്പ്രെഡ് ഷീറ്റ് ഫയലുകളുടെ വന്‍ശേഖരമാണ്. രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ., ആക്സിസ് , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. മേല്‍…
Read Moreഅക്കാദമിക ലേഖനങ്ങളുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി
ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അക്കാദമിക ലേഖനങ്ങളും വിവരങ്ങളും പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ ലൈബ്രറിയ്ക്ക് കേന്ദ്ര മാനവ വികസന മന്ത്രാലയം തുടക്കം കുറിച്ചു. ചൊവ്വാഴ്ച കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഡിജിറ്റല്‍ ലൈബ്രറി പുറത്തിറക്കിയത്. നിലവില്‍ പുസ്തകങ്ങള്‍, ഓഡിയോ ബുക്ക്സ്, ചിത്രങ്ങള്‍, ഉള്‍പ്പടെ 1.7 കോടിയോളം ഇനങ്ങളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. 170 ല്‍ അധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ല്‍ അധികം ഭാഷകളിലുള്ളവയാണവ. മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്. 2015 ലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഡിജിറ്റല്‍ ലൈബ്രറിയുടെ ബീറ്റാ പതിപ്പ് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്നു. ഇതുവരെ…
Read Moreയൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര് പ്രാബല്യത്തില്‍
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന് അഥവാ ജി.ഡി.പിആര്‍ മേയ് 25 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവരസാങ്കേതിക മേഖലയില്‍ യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും നിയന്ത്രണാധികാരവും കല്പിച്ചുനല്കുന്ന നിയമമാണ് ജിഡിപിആര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ സമ്മതം ആവശ്യമായിവരും. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. ടെക്ക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ജി.ഡി.പി.ആര് എന്ന നിയമ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. 2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍…
Read Moreഇന്ത്യയിൽ ഇനി സ്വതന്ത്ര നെറ്റ്
ന്യൂഡൽഹി: ഇൻറർനെറ്റ് സമത്വ നിയമങ്ങൾക്ക് ‘ടെലികോം കമീഷൻ’ അംഗീകാരം നൽകി. ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ’ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചത്. ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഉപയോഗത്തിൽ സേവനദാതാക്കൾ നടപ്പാക്കുന്ന വിവേചനം തടയുന്നതാണ് നിയമം. ചില നിർണായക ആപ്ലിക്കേഷനുകളും സേവനങ്ങളും നിയമത്തിെൻറ പരിധിക്ക് പുറത്താണ്. ഇവക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള നെറ്റ് ലൈനുകളും സാധാരണ സംവിധാനത്തിനേക്കാൾ മെച്ചപ്പെട്ട വേഗതയും ആവശ്യമായി വരുമെന്നതിനാലാണ് ഇത്. വിദൂര ശസ്ത്രക്രിയ, ആളില്ലാ കാറുകൾ തുടങ്ങിയവയാണ് ഇൗ ഗണത്തിൽ വരുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. ഇൻറർനെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കൾ കരാറിൽ ഏർപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിർദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കടുത്ത പിഴ ചുമത്തും….
Read More