സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!
കൊച്ചി: ഉടമയറിയാതെ മൊബൈലിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി വിവരം ചോർത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ മൊബൈൽ ആപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്ന് സൈബർ വിദഗ്ധർ. അപകടം ഒളിപ്പിച്ചുവെച്ച ആപ്പുകൾ വർധിച്ചുവരുകയാണെന്നും കരുതലില്ലെങ്കിൽ മൊബൈലിലും പുറത്തുമുള്ള വിവരങ്ങൾ ചോർത്തുമെന്നുമാണ് മുന്നറിയിപ്പ്. ആപ്പിെൻറ സഹായമില്ലാതെതന്നെ മൊബൈലിലേക്ക് മറ്റുള്ളവർക്ക് കടന്നുകയറാമെന്നതിന് തെളിവാണ് ആധാർ സഹായ നമ്പർ ഉടമയറിയാതെ ഫോണിലെത്തിയത്. അപകടം വരുന്ന വഴി അശ്രദ്ധമായി മൊബൈലിലേക്ക് ആപ്പുകൾ വാരിവലിച്ചിടുന്ന പ്രവണത അപകടം ക്ഷണിച്ചുവരുത്തലാണെന്നും ഫോൺ നമ്പറുകൾ, എസ്.എം.എസ്, കാമറ എന്നിവയിലേക്ക് പ്രവേശനം ചോദിക്കാത്ത ആപ്പുകൾ മാത്രമേ സ്ഥാപിക്കാവൂ എന്നും സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടതിരി പറയുന്നു. എന്നാൽ, ഉപയോഗത്തിന് തടസ്സമാകുമെന്നതിനാൽ വാട്സ്ആപ്പിന് ഇത് ബാധകമല്ല. ഒഴിവാക്കണം, ആവശ്യമില്ലാത്തവ ആൻഡ്രോയ്ഡ് ആപ്പുകൾ,…
Read More