സൈബര്‍ വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപ്
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപ് സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്ലിസുല്‍ ഫുര്ഖാനില് നടന്ന ക്യാംപ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്കി. സൈബര്‍ വിംഗ് വൈസ് ചെയര്മാന്മാരായി ബാസിത് അസ്അദി വയനാട്, യൂനുസ് ഫൈസി വെട്ടുപാറ, ഇര്‍ഷാദ് ഹുദവി ബദിര, ജോയിന്റ് കണ്‍വീനര്‍മാരായി ഹസീബ് പുറക്കാട്, മുനീര്‍ പള്ളിപ്രം, റിസോഴ്സ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി ഇസ്മാഇല് അരിമ്പ്ര എന്നിവരേയും വിവിധ ജില്ലകളില്‍ നിന്നും എക്സിക്യൂട്ടീവ് അംഗങ്ങളേയും
തെരഞ്ഞെടുത്തു.
സൈബര്‍ വിംഗ് ചെയര്മാന് അമീന് കൊരട്ടിക്കര അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം,ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപാടം, സെക്രട്ടറിയേറ്റ് അംഗം ഷഹീര്‍ ദേശമംഗലം, സൈബര്‍ വിംഗ് സംസ്ഥാന കണ്‍വീനര്‍ മുബാറക് എടവണ്ണപ്പാറ സംസാരിച്ചു. ഷമീം ദാരിമി, ബഷീർ ചേറൂർ, മുഹമ്മദ് മണക്കാടൻ, അഷ്റഫ് എറണാകുളം,ഇസ്സുദ്ധീൻ കൊല്ലം,സുഹൈൽ തൃശൂർ, റഫീഖ് തൃശൂർ, അബ്ഷർ കണ്ണൂർ എന്നിവർ
ചര്‍ച്ചയില്‍ പങ്കെടുത്തു.