സൂക്ഷിക്കുക ; മൊബൈൽ വിവരങ്ങൾ ചോർത്തപ്പെടുന്നു..!
കൊച്ചി: ഉടമയറിയാതെ മൊബൈലിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി വിവരം ചോർത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ മൊബൈൽ ആപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്ന് സൈബർ വിദഗ്ധർ. അപകടം ഒളിപ്പിച്ചുവെച്ച ആപ്പുകൾ വർധിച്ചുവരുകയാണെന്നും കരുതലില്ലെങ്കിൽ മൊബൈലിലും പുറത്തുമുള്ള വിവരങ്ങൾ ചോർത്തുമെന്നുമാണ് മുന്നറിയിപ്പ്. ആപ്പിെൻറ സഹായമില്ലാതെതന്നെ മൊബൈലിലേക്ക് മറ്റുള്ളവർക്ക് കടന്നുകയറാമെന്നതിന് തെളിവാണ് ആധാർ സഹായ നമ്പർ ഉടമയറിയാതെ ഫോണിലെത്തിയത്.
അപകടം വരുന്ന വഴി
അശ്രദ്ധമായി മൊബൈലിലേക്ക് ആപ്പുകൾ വാരിവലിച്ചിടുന്ന പ്രവണത അപകടം ക്ഷണിച്ചുവരുത്തലാണെന്നും ഫോൺ നമ്പറുകൾ, എസ്.എം.എസ്, കാമറ എന്നിവയിലേക്ക് പ്രവേശനം ചോദിക്കാത്ത ആപ്പുകൾ മാത്രമേ സ്ഥാപിക്കാവൂ എന്നും സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടതിരി പറയുന്നു. എന്നാൽ, ഉപയോഗത്തിന് തടസ്സമാകുമെന്നതിനാൽ വാട്സ്ആപ്പിന് ഇത് ബാധകമല്ല.
ഒഴിവാക്കണം, ആവശ്യമില്ലാത്തവ
ആൻഡ്രോയ്ഡ് ആപ്പുകൾ, നമ്മൾ പരിശോധിച്ച് സ്ഥാപിച്ച ആപ്പുകൾ എന്നിവ ഒഴികെയുള്ളവ മൊബൈലിലെ സെറ്റിങ്സിലുള്ള ഒാൾ ആപ്പ്സ് വിഭാഗത്തിൽനിന്ന് ഒഴിവാക്കണം. ജിമെയിൽ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽനിന്ന് ലോഗ്ഒൗട്ട് നൽകി പുറത്തുകടക്കാതിരുന്നാൽ ചില ആപ്പുകൾക്ക് മെയിൽ വിലാസവും ഫെയ്സ്ബുക്ക് അക്കൗണ്ടിെൻറ പാസ്വേഡും ചോർത്താം. വരുന്നതും അയക്കുന്നതുമായ സന്ദേശങ്ങളുടെ പകർപ്പ് മറ്റൊരാളുടെ ഫോണിലെത്തിക്കുന്നതടക്കം അപകടകാരികളായ ഒേട്ടറെ ആപ്പുകൾ സുലഭമാണെന്ന് വിനോദ് ഭട്ടതിരി പറഞ്ഞു. മൊബൈലിലെ സെറ്റിങ്സിൽ സെക്യൂരിറ്റി വിഭാഗത്തിൽ റിമോട്ട് അക്സസ് പ്രവർത്തനക്ഷമമാക്കിയിട്ടാൽ മറ്റുള്ളവർക്ക് അകലെയിരുന്ന് നമ്മുടെ മൊബൈൽ നിയന്ത്രിക്കാൻ അവസരം ഒരുക്കലാകും.
ബ്ലൂ ടൂത്ത്, വൈ ഫൈ, മൊബൈൽ ഡാറ്റ എന്നിവ മുഴുസമയവും പ്രവർത്തനക്ഷമമാക്കിവെക്കുന്നതും അപകടമാണ്. മറ്റൊരാൾക്ക് ഇതുവഴി നമ്മുടെ മൊബൈലിൽ കടന്നുകയറാം. മറ്റൊരാളെ അയാളറിയാതെ നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്പുകളുടെ വ്യാപനം ഉയർത്തുന്ന ഭീഷണി ചെറുതല്ലെന്ന് വിദഗ്ധർ പറയുന്നു.
പ്ലേ സ്റ്റോറിൽ നിറയുന്നു, വിനാശകാരികൾ
ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്ന് 2017ൽ നീക്കിയ ആപ്പുകളുടെ എണ്ണം ഏഴു ലക്ഷമാണ്. 2016ൽ നീക്കിയതിെൻറ 70 ശതമാനം കൂടുതലാണിത്. വിവരചോരണവും ഫോൺ തകരാറിലാക്കലും തുടങ്ങി ഒേട്ടറെ ദോഷങ്ങളുണ്ടാക്കുന്നവയാണ് നീക്കിയത്. ഇേപ്പാഴും വിനാശകാരികളായ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിറയുകയാണ്. സൈബർ സുരക്ഷയെക്കുറിച്ച് പഠിക്കുന്ന സോഫ്റ്റ്വെയർ കമ്പനിയായ ചെക്ക് പോയിൻറ് ഗൂഗ്ൾ പ്ലേ സ്റ്റോറിലെ 22 ‘പ്രധാന’ ആപ്പുകൾ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 15 ലക്ഷം മുതൽ 75 ലക്ഷം തവണ വരെ ഡൗൺലോഡ് ചെയ്ത ആപ്പുകളാണവ. സൈബർ ലോകത്ത് ഏറ്റവും പരിചിതമായ പേരുകൾ നൽകിയാണ് ഇവർ കബളിപ്പിക്കുന്നത്. ഫോണിൽനിന്ന് എത്രയും പെെട്ടന്ന് നീക്കണമെന്ന് പറഞ്ഞ ആപുകളിൽ ചിലത് ഇവയാണ്.
സ്മാർട്ട് സ്വൈപ്, റിയൽടൈം ബൂസ്റ്റർ, ഫയൽ ട്രാൻസ്ഫർ പ്രോ, നെറ്റ്വർക്ക് ഗാർഡ്, എൽഇഡി ഫ്ലാഷ് ലൈറ്റ്, വോയ്സ് റെക്കോർഡർ പ്രോ, ഫ്രീ വൈഫൈ പ്രോ, കോൾ റെക്കോഡർ പ്രോ, കാൾ റെക്കോഡർ, റിയൽടൈം ക്ലീനർ, സൂപ്പർ ഫ്ലാഷ്ലൈറ്റ് ലൈറ്റ്, വാൾപേപ്പർ എച്ച്ഡി -ബാക്ക്ഗ്രൗണ്ട്, കൂൾ ഫ്ലാഷ്ലൈറ്റ്, ഫ്രീ വൈഫൈ കണക്റ്റ്, കാൾ റെക്കോഡിങ് മാനേജർ.
ചൈനീസ് ചാരന്മാരും
അത്യന്തം ആപത്കരമായ 41 ചൈനീസ് ചാര ആപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഇൗ വർഷം ആദ്യം അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് പബ്ലിക് ഇൻറർെഫയ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ആൻഡ്രോയ്ഡിനൊപ്പം െഎ.ഒ.എസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ആപ്പുകളും ഇതിലുണ്ട്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്നവയാണ് ഇവയെന്നാണ് പ്രതിരോധ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്.
വെയ്ബോ, വീ ചാറ്റ്, ഷെയർ ഇറ്റ്, യുസി ന്യൂസ്, യുസി ബ്രൗസർ, ബ്യൂട്ടി പ്ലസ്, ന്യൂസ്ഡോഗ്, പാരലൽ സ്പെയ്സ്, അപുസ് ബ്രൗസർ, പെർെഫക്റ്റ് കോർപ്, വൈറസ് ക്ലീനർ, സിഎം ബ്രൗസർ, … പട്ടിക നീളുന്നു
അതേസമയം, ഇവയിൽ പല ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കിയിട്ടുണ്ട്.
Courtesy: madhyamam.com