മറച്ചുവെച്ചാലും ഗൂഗ്ൾ അറിയും, നിങ്ങൾ എവിടെയാണെന്ന്
സാൻഫ്രാൻസിസ്കോ: ആൻഡ്രോയിഡ്, െഎഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ഒാർക്കുക. നിങ്ങൾ എവിടെയൊക്കെ സഞ്ചരിച്ചുവെന്നതിെൻറ വിവരങ്ങൾ ഗൂഗ്ൾ ശേഖരിക്കുന്നുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട് എത്ര മുൻകരുതലെടുത്താലും ഇതാണ് സംഭവിക്കുകയെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് അേന്വഷണത്തിലൂെട കണ്ടെത്തിയത്.
കണ്ടെത്തൽ ശരിയാണെന്ന് പ്രിൻസ്റ്റൺ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഗൂഗ്ളിെൻറ പരസ്യവരുമാനം വർധിപ്പിക്കാൻ ഉപയോഗിക്കുന്നതായാണ് വിലയിരുത്തൽ. ഒരാളുടെ ലൊക്കേഷൻ മനസ്സിലാക്കി ഗൂഗ്ൾ ആവശ്യമായ പരസ്യങ്ങൾ ഉപഭോക്താവിലേക്കെത്തിക്കും. വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ വിപണി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
യാത്രകളിൽ ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുേമ്പാൾ ലൊക്കേഷൻ വിവരങ്ങൾക്ക് ആപ് അനുമതി തേടാറുണ്ട്. ഇതിന് അനുകൂലമായി പ്രതികരിച്ചാൽ ഗൂഗ്ൾ മാപ്പിെൻറ ടൈംലൈനിൽ ദിവസേനയുള്ള നിങ്ങളുടെ യാത്ര വിവരങ്ങൾ ശേഖരിച്ചുവെക്കും. ഒാരോ ദിവസത്തെയും വിവരങ്ങൾ ടൈംലൈനിൽ ഒഴിവാക്കാൻ സാധിക്കുമെന്ന് ഗൂഗ്ൾ പറയുന്നുണ്ടെങ്കിലും ഇത് തെറ്റാണെന്നാണ് അസോസിയേറ്റ് പ്രസിെൻറ കണ്ടെത്തൽ.
ലൊേക്കഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ചില ആപ്ലിക്കേഷനുകളിലെ വിവരങ്ങൾ ഗൂഗ്ളിെൻറ കൈയിലുണ്ടാകും. ഗൂഗ്ൾ മാപ് തുറക്കുേമ്പാൾ മാത്രമാണ് നിങ്ങൾ എവിടെയാണെന്ന് ഗൂഗ്ളിന് അറിയാൻ സാധിക്കുക. എന്നാൽ, ആൻഡ്രോയിഡ് ഫോണിൽ കാലാവസ്ഥ വിവരങ്ങൾ നൽകുേമ്പാൾ തന്നെ നിങ്ങൾ എവിടെയാണെന്ന് അറിയാനാകും. ഗൂഗ്ൾ മാപ്പിെൻറ ടൈംലൈനിൽ യാത്രചെയ്ത സമയവിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.
‘പേഴ്സനൽ ഇൻഫോ ആൻഡ് പ്രൈവസി’ എന്ന വിഭാഗത്തിൽ നിങ്ങൾ ഷെയർ ചെയ്തിട്ടില്ലെങ്കിലും ഇൗ വിവരങ്ങൾ ഗൂഗ്ളിന് ലഭിച്ചിട്ടുണ്ടാകും. ആൻഡ്രോയിഡ് ഫോണുകളിലെ ജി.പി.എസ് ലൊക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് ഗൂഗ്ൾ പ്രധാനമായും വിവരങ്ങൾ ശേഖരിക്കുന്നത്. 200 കോടി ആളുകളാണ് ഗൂഗ്ളിെൻറ ആൻഡ്രോയിഡ് ഒാപറേറ്റിങ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് െഎഫോൺ ഉപയോക്താക്കൾ വിവരങ്ങൾ തേടാനും മാപ്പിനും ഗൂഗ്ളിനെ ആശ്രയിക്കുന്നു.
Courtesy: madhyamam.com