ഫേസ്ബുക്കില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ ആവുമോ?

സ്വകാര്യ വിവരശേഖരണ-വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനാലിറ്റിക്ക 50 ലക്ഷത്തോളം വരുന്ന ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച വാർത്ത വെളിപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളിൽ നാം പങ്കുവെക്കുന്ന സ്വകാര്യവിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കകളാണ് എന്നു അലെക്സ് ഹെണ്‍ ഗാര്‍ഡിയനില്‍ എഴുതുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രൈവസി സെറ്റിങ്‌സുകളിൽ നിറയെ സുരക്ഷിതമല്ലാത്ത ഊടുവഴികളാണ് എന്നുള്ളത് ഇവ ഉപയോഗിക്കുന്ന ഓരോരുത്തർക്കും മനസ്സിലായ കാര്യമായിരിക്കും.

ഫേസ്ബുക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റത്തിനകത്തെ സ്വകാര്യവിവരങ്ങൾ ആപ്പുമായി പങ്കുവക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളോട് അനുവാദം ചോദിക്കുന്ന ഓപ്ഷൻ 2016നു മുൻപ് വരെ നിലവിലുണ്ടായിരുന്നു. കൂടാതെ സിസ്റ്റത്തിലോ അക്കൗണ്ടിലോ ഉള്ള സുഹൃത്തുക്കളുടെ വിവരങ്ങളും ഈ ഓപ്ഷൻ വഴി പങ്കുവക്കപ്പെടുന്നു; അതായത് 300,000 പേർ സൈൻ അപ്പ് ചെയ്യുന്നതു വഴി വ്യക്തിവിവരശേഖരണ ചോദ്യാവലിയിൽ ഏകദേശം 150 ഇരട്ടി പേരുടെ വിവരങ്ങൾ കൂടി ശേഖരിക്കപ്പെടുന്നു.

പിന്നീട് വന്ന നയപ്രകാരം ഫേസ്ബുക്ക് ആപ്പുകള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനാകുന്നത് നേരിട്ട് സൈന്‍ അപ്പ്‌ ചെയ്ത ഉപഭോക്താക്കളില്‍ നിന്ന് മാത്രമായി എന്നുള്ളത് അവര്‍ക്ക് മുന്‍പുണ്ടായിരുന്ന നിയന്ത്രണാതിര്‍ത്തികളെ കൂടുതല്‍ ചുരുങ്ങിയതാക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നത് 2014 ഓടെയാണ്. 2015നുള്ളിൽ ഓരോ ഫേസ്ബുക്ക് ആപ്പും മേൽപ്പറഞ്ഞ നയപ്രകാരമുള്ള ഭേദഗതികളോടെ പുറത്തിറങ്ങാൻ തുടങ്ങി.

എന്നാൽ നേരിട്ട് സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത ഭാഗം സ്വകാര്യ വിവരങ്ങളും യാതൊരു സുരക്ഷിതത്വവുമില്ലാതെ കൈമാറപ്പെടുന്നു എന്നത് ഇപ്പോളും വലിയ ആശങ്ക തന്നെയാണ്. പലപ്പോഴും ആശ്ചര്യപ്പെടുത്തും വിധം വ്യക്തിസ്വകാര്യതയുടെ അതിർത്തികൾ ഭേദിക്കുന്നതാണ് ഇത്തരം വിവര കൈമാറ്റങ്ങൾ.

ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് ആപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളെ നിയന്ത്രിക്കുന്നതിനുള്ളതാണ് ഫേസ്ബുക്കിലെ ‘App settings page’. “Logged in with facebook” എന്ന ടൈറ്റിലിനു താഴെ കാണുന്ന ആപ്പുകളിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് പരിചിതമായ ആപ്പുകളാണെങ്കിലും അല്ലാത്തവയും ഉണ്ടാകാം. പ്രസ്തുത ആപ്പുകളിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന ജാലകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആ ആപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ മേലുള്ള ഫേസ്ബുക്കിന്‍റെ അവകാശങ്ങൾ ഇല്ലാതാക്കാവുന്നതാണ് അഥവാ അക്കൗണ്ടിൽ നിന്നും ഡീഓതറൈസ് ചെയ്യാവുന്നതാണ്.

 

Courtesy: azhimukham.com

Leave a Comment