സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ്  സൈബര്‍ വിംഗ്  സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്  സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടന്ന ക്യാംപ് എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്‍കി. സൈബര്‍ വിംഗ് വൈസ്  ചെയര്‍മാന്‍മാരായി  ബാസിത് അസ്അദി വയനാട്, യൂനുസ് ഫൈസി വെട്ടുപാറ,  ഇര്‍ഷാദ് ഹുദവി ബദിര, ജോയിന്റ്  കണ്‍വീനര്‍മാരായി ഹസീബ് പുറക്കാട്, മുനീര്‍ പള്ളിപ്രം, റിസോഴ്സ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി  ഇസ്മാഇല്‍ അരിമ്പ്ര എന്നിവരേയും  വിവിധ ജില്ലകളില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു. സൈബര്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്  ബഷീര്‍ ഫൈസി ദേശമംഗലം,ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപാടം, സെക്രട്ടറിയേറ്റ് അംഗം ഷഹീര്‍…

Read More

Cybermeet 2018

Cybermeet 2018

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു. സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി. മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.  

Read More

സൈബർ മീറ്റ് സമാപിച്ചു

സൈബർ മീറ്റ് സമാപിച്ചു

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു. സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി. റിസോഴ്‌സ് പ്രൊജക്റ്റ് കോഡിനേറ്റർ ആയി പി എച് അസ്ഹരി ആദൂരിനെയും ഇൻസ്റ്റിറ്റിറ്റ്‌യൂഷൻ ഡാറ്റാബേസ് പ്രൊജക്റ്റ് കോർഡിനേറ്റർ ആയി താജുദ്ധീൻ കാസര്ഗോഡിനെയും മീഡിയ കോർഡിനേറ്റർ ആയി നിയാസ് മാവൂരിനെയും തിരഞ്ഞെടുത്തു. മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.

Read More

നോളജ് സിറ്റി സിറ്റി സന്ദർശിച്ചു എന്ന പ്രചാരണം ശരിയല്ല: ഖാസിമി ഉസ്താദ്

നോളജ് സിറ്റി സിറ്റി സന്ദർശിച്ചു എന്ന പ്രചാരണം ശരിയല്ല: ഖാസിമി ഉസ്താദ്

  റഹ്മതുല്ലാഹ് ഖാസിമി ഉസ്താദ് മർകസ് നോളജ് സിറ്റി സന്ദർശിച്ചു എന്ന പേരിൽ പ്രചരണവുമായി വിഘടിതർ സോഷ്യൽ മീഡിയയിൽ.ഉസ്താദും മറ്റു ചിലരും ഒരു താഴ്വരയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരണത്തിന്ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഖാസിമി ഉസ്താദ് നിഷേധിച്ചു. നോളജ് സിറ്റി യുടെ പരിസര പ്രദേശത്തെഉസ്താദിന്റെ ഖാദിമുമാരായ ചിലർ നിർമിച്ച വീട്ടിൽ അവരുടെ ക്ഷണപ്രകാരം പോവുകയും തിരിച്ചു വരുന്ന വഴി ചില ആളുകൾ ഉസ്താദിന്റെ കൂടെ ഫോട്ടോ എടുക്കാൻ ആഗ്രഹം പറയുകയുമുണ്ടായി. അങ്ങിനെ എടുത്ത ഫോട്ടോയാണ് ദുരുപയോഗം ചെയ്ത പ്രചരിപ്പിക്കുന്നതെന്ന് ഉസ്താദ് പറഞ്ഞു.

Read More

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

പ്രളയ ബാധിതർക്ക് സഹായമെത്തിക്കുന്നതിനായി സമസ്ത യുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായുള്ള അപേക്ഷ ഫോറം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ ഫോം പ്രചരിക്കുന്നു. “പ്രളയ ക്കെടുതി സഹായത്തിനുള്ള അപേക്ഷാ ഫോം” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഫോമിൽ അടിസ്ഥാന വിവരങ്ങൾക്കൊപ്പം പ്രാസ്ഥാനിക ബന്ധവും സമസ്ത ഭാരവാഹികളായ ആരുടെയെങ്കിലും ഒരാളുടെ മേലൊപ്പും ചോദിക്കുന്നുണ്ട്. ഈ ഫോം ഔദ്യോഗികമല്ലെന്നും അങ്ങനെ ഒരു ഫോം ഇറക്കിയിട്ടില്ലെന്നും സമസ്ത ഓഫീസിൽ നിന്ന് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഔദ്യോഗിക ഫോം ഓഫീസിൽ നിന്നും വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു. എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു…

Read More

ഒന്നും മായുന്നില്ല!

ഒന്നും മായുന്നില്ല!

മൊബൈല്‍ ഫോണില്‍ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബര്‍ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവും വിശ്വസിക്കാവുന്ന തെളിവുകളായി മൊബൈല്‍ ഫോണ്‍ രേഖകള്‍ മാറി. ന്യൂജെന്‍ ക്രിമിനലുകളെ ജയിലിലെത്തിക്കുന്ന സൈബര്‍ പഴുതുകള്‍ ധാരാളം… അടുത്തകാലത്തായി, ഏതു ക്രിമിനല്‍ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈല്‍ ഫോണുണ്ട്. പലപ്പോഴും പ്രതികള്‍ക്കൊപ്പം, ചിലപ്പോള്‍ ഇരയ്‌ക്കൊപ്പം, മറ്റു ചിലപ്പോള്‍ സാക്ഷിക്കൊപ്പം. കേസ് എന്തുതന്നെയായാലും കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങുമ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കൂറുമാറി പൊലീസിന്റെ പക്ഷത്താവും. അത്രയധികം തെളിവുകളാണു മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഘട്ടത്തില്‍ പൊലീസിനു കൈമാറുന്നത്. അടുത്ത കാലത്ത് ഒരു ന്യായാധിപന്‍ ചോദിച്ചു: ”മൊബൈല്‍ ഫോണില്ലെങ്കില്‍ പൊലീസിനു കേസുകള്‍…

Read More

ഇന്റർനെറ്റിലെ ഫിഷിങ്ങ് ( Phishing) കെണിയിൽ നിന്നും എങ്ങിനെ രക്ഷപെടാം ?

ഇന്റർനെറ്റിലെ ഫിഷിങ്ങ് ( Phishing) കെണിയിൽ നിന്നും എങ്ങിനെ രക്ഷപെടാം ?

ചൂണ്ടയില്‍കൊത്തുന്ന മീനിന്‍റെ അവസ്ഥ എന്താകും? എന്താകാനാണ്? തൊണ്ണൂറ് ശതമാനം മീനും പിടിയിലാകും. കൊത്തിയാലും കുതറി മാറി രക്ഷപെടാന്‍ കഴിയുന്ന മിടുക്കന്‍മാരുണ്ട്. പക്ഷേ അവര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകും ഉറപ്പ്. ചൂണ്ട അങ്ങിനെയാണ് അകത്തേക്കും പറത്തേക്കും മുനയുള്ള അഗ്രഭാഗത്തെ കുടുക്ക്.  കൊത്തിപോയാല്‍ അത് ഇരയുംകൊണ്ടേ പൊങ്ങൂ. ഇംഗ്ലീഷ് ഭാഷയില്‍ ഫിഷിംഗ് മെയിലുകള്‍ എന്നു വിളിക്കുന്ന ഇ-ചൂണ്ടകള്‍ അഥവാ ഓണ്‍ലൈന്‍ ചൂണ്ടകള്‍ക്ക്  ഇതിലും കൃത്യത അവകാശപ്പെടാം. കൊരുത്താല്‍ ഇരയുടെ പണമോ, മാനമോ അല്ലെങ്കില്‍ രണ്ടും കൂടെയോ കൊണ്ടു പോയിരിക്കും. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഏറ്റവും ഒടുവിലത്തെ എഡിഷ നില്‍ മീന്‍പിടിത്തമെന്ന് അര്‍ത്ഥമുള്ള Phishing നുസമാനപദമായി ഡിജിറ്റല്‍ ലോക ത്തെ ചൂണ്ടയിട്ടു മീന്‍പിടിക്കലിന് Phishing എന്ന് നാമകരണം ചെയ്തത് അന്വര്‍ ത്ഥമായെന്ന് ലോകം ഇന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കുന്നു….

Read More

സൈബര്‍ ക്രൈം: കുരുക്ക് എളുപ്പത്തില്‍

സൈബര്‍ ക്രൈം: കുരുക്ക് എളുപ്പത്തില്‍

അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും. ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന്…

Read More
1 2 3 4