സമസ്ത പുനരധിവാസ പദ്ധതയുടേതെന്ന പേരിൽ വ്യാജ അപേക്ഷാ ഫോം

പ്രളയ ബാധിതർക്ക് സഹായമെത്തിക്കുന്നതിനായി സമസ്ത യുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായുള്ള അപേക്ഷ ഫോറം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ ഫോം പ്രചരിക്കുന്നു.

വാട്ട്സപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ഫോം

“പ്രളയ ക്കെടുതി സഹായത്തിനുള്ള അപേക്ഷാ ഫോം” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഫോമിൽ അടിസ്ഥാന വിവരങ്ങൾക്കൊപ്പം പ്രാസ്ഥാനിക ബന്ധവും സമസ്ത ഭാരവാഹികളായ ആരുടെയെങ്കിലും ഒരാളുടെ മേലൊപ്പും ചോദിക്കുന്നുണ്ട്.

ഈ ഫോം ഔദ്യോഗികമല്ലെന്നും അങ്ങനെ ഒരു ഫോം ഇറക്കിയിട്ടില്ലെന്നും സമസ്ത ഓഫീസിൽ നിന്ന് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഔദ്യോഗിക ഫോം ഓഫീസിൽ നിന്നും വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Spread the love