സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

സൈക്കോണ്‍ സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘സൈക്കോണ്‍’ സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ  ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍  സോഷ്യല്‍ മീഡിയ, സോഫ്റ്റ്‌വെയര്‍, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ,…

Read More

സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം

സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ഉന്നത ജോലിയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. തുടക്കത്തില്‍ തന്നെ 30,000 രൂപയിലധികമാണ് ശമ്പളം. പരീക്ഷ ആറ് മാസത്തിനകം നടക്കും. 10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്. സാധ്യതകള്‍ ചെറുതല്ല സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം പി.എസ്.സി.ക്ക് വിട്ടതിനുശേഷമുള്ള രണ്ടാമത്തെ വിജ്ഞാപനമാണിത്. ആദ്യ വിജ്ഞാപനപ്രകാരം തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് 2019 ഓഗസ്റ്റ് ഒമ്പതിന് കാലാവധി പൂര്‍ത്തിയാക്കും. 1876 പേര്‍ക്ക് ഇതിനകം ഈ ലിസ്റ്റില്‍നിന്ന് നിയമനശുപാര്‍ശ നല്‍കിക്കഴിഞ്ഞു. കാലാവധി പൂര്‍ത്തിയാവുമ്പോഴേക്ക് ഈ ലിസ്റ്റില്‍നിന്നുള്ള നിയമനം 2000 കടക്കാനാണ് സാധ്യത. 2019 ഓഗസ്റ്റ് 10 മുതലുണ്ടാവുന്ന ഒഴിവുകള്‍ ഇപ്പോഴത്തെ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നവര്‍ക്കുള്ളതാണ്. ആദ്യ ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കാത്ത കൊച്ചി…

Read More

മനുഷ്യ ജാലിക 2019 പോസ്റ്റർ പുറത്തിറങ്ങി

മനുഷ്യ ജാലിക  2019 പോസ്റ്റർ പുറത്തിറങ്ങി

സൈബർവിങ് സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ മുഹമ്മദ് ഫാരിസ് എടരിക്കോട് ന്റെ പോസ്റ്റർ ആണ് തിരഞ്ഞെടുത്തത്. ഫ്ളക്സ് , പോസ്റ്റർ ഡിസൈനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.  Download Poster File

Read More

ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു?!

ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു?!

പല പല താത്പര്യങ്ങളുടെ പേരില്‍, പല തരം അജണ്ടകളുടെ മറവില്‍ ‘സമസ്ത എന്ത് ചെയ്തു’? ‘ഡല്‍ഹിക്ക് വണ്ടി കയറണോ’? എന്നൊക്കെ നിഗൂഢ ചോദ്യങ്ങള്‍ ഉരുവിടുന്ന എല്ലാവരും വായിക്കുക. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എഴുതുന്നു. ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു ആർക്കും എവിടെ ഇരുന്നും എപ്പോഴും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ചോദ്യകർത്താക്കൾ എന്തു ചെയ്തു എന്ന് ചോദിച്ചാൽ അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നുവെന്ന് മാത്രമാണതിന് ഉത്തരം. കേസിൽ ഇക്കാലയളവിൽ – ലോക്കൽ പോലീസ് മുതൽ സി ബി ഐ അന്വേഷണം വരെയുള്ള ഘട്ടങ്ങളിലൊക്കെ ആരൊക്കെ പ്രവർത്തിച്ചു ? സമരങ്ങൾ നടത്തി ? നിയമ പോരാട്ടം നടത്തി ? പൊതു സമൂഹത്തിന്റെ…

Read More

മനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം

മനുഷ്യ ജാലിക 2019 – പോസ്റ്റർ ഡിസൈനിങ് മത്സരം

2019 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ കേരളത്തിനകത്തും പുറത്തുമായി SKSSF സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ തീം പോസ്റ്റർ ഡിസൈനിങ് മത്സരം സൈബർവിങ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിനുതകുന്ന രീതിയിലുള്ള പോസ്റ്റർ ഡിസൈൻ ചെയ്ത് അയച്ച് തരുന്നവയിൽ നിന്നും സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന പോസ്റ്ററിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക. വിജയിക്ക് പ്രശസ്തി പത്രവും അവാർഡും നൽകും. പോസ്റ്ററുകൾ cyberwing@skssf.in എന്ന മെയിൽ ഐഡിയിലേക്ക് നവംബർ മൂന്നിന് മുൻപായി ലഭിച്ചിരിക്കണം ക്യാപ്ഷൻ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ മനുഷ്യ ജാലിക ടെക്സ്റ്റ് സ്റ്റൈൽ: Download PSD (5MB) മറ്റു വിവരങ്ങൾക്കു ബന്ധപ്പെടുക: cyberwing@skssf.in   പോസ്റ്ററുകൾ    

Read More

സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്

തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ്  സൈബര്‍ വിംഗ്  സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്  സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടന്ന ക്യാംപ് എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്‍കി. സൈബര്‍ വിംഗ് വൈസ്  ചെയര്‍മാന്‍മാരായി  ബാസിത് അസ്അദി വയനാട്, യൂനുസ് ഫൈസി വെട്ടുപാറ,  ഇര്‍ഷാദ് ഹുദവി ബദിര, ജോയിന്റ്  കണ്‍വീനര്‍മാരായി ഹസീബ് പുറക്കാട്, മുനീര്‍ പള്ളിപ്രം, റിസോഴ്സ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി  ഇസ്മാഇല്‍ അരിമ്പ്ര എന്നിവരേയും  വിവിധ ജില്ലകളില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു. സൈബര്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്  ബഷീര്‍ ഫൈസി ദേശമംഗലം,ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപാടം, സെക്രട്ടറിയേറ്റ് അംഗം ഷഹീര്‍…

Read More

സൈബർ മീറ്റ് സമാപിച്ചു

സൈബർ മീറ്റ് സമാപിച്ചു

SKSSF Cyberwing state committee സംഘടിപ്പിച്ച സൈബർ രംഗത് പ്രവർത്തിക്കുന്നവരുടെ സംഗമം സമാപിച്ചു. സൈബർവിങ്ങിന്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രൊജെക്ടുകളുടെ രൂപരേഖകൾ തയ്യാറാക്കി. റിസോഴ്‌സ് പ്രൊജക്റ്റ് കോഡിനേറ്റർ ആയി പി എച് അസ്ഹരി ആദൂരിനെയും ഇൻസ്റ്റിറ്റിറ്റ്‌യൂഷൻ ഡാറ്റാബേസ് പ്രൊജക്റ്റ് കോർഡിനേറ്റർ ആയി താജുദ്ധീൻ കാസര്ഗോഡിനെയും മീഡിയ കോർഡിനേറ്റർ ആയി നിയാസ് മാവൂരിനെയും തിരഞ്ഞെടുത്തു. മുജീബ് ഫൈസി പൂലോട് ഉത്‌ഘാടനം ചെയ്തു. അമീൻ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുബാറക് എടവണ്ണപ്പാറ, ഹസീബ് പുറക്കാട്, കരീം മൂടാടി തുടങ്ങിയവർ സംസാരിച്ചു.

Read More

യൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍

യൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജി.ഡി.പിആര്‍ മേയ് 25 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവരസാങ്കേതിക മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും നിയന്ത്രണാധികാരവും കല്‍പിച്ചുനല്‍കുന്ന നിയമമാണ് ജിഡിപിആര് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ സമ്മതം ആവശ്യമായിവരും. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. ടെക്ക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ജി.ഡി.പി.ആര്‍ എന്ന നിയമ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. 2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍…

Read More