ഇന്റർനെറ്റിലെ ഫിഷിങ്ങ് ( Phishing) കെണിയിൽ നിന്നും എങ്ങിനെ രക്ഷപെടാം ?

ഇന്റർനെറ്റിലെ ഫിഷിങ്ങ് ( Phishing) കെണിയിൽ നിന്നും എങ്ങിനെ രക്ഷപെടാം ?

ചൂണ്ടയില്‍കൊത്തുന്ന മീനിന്‍റെ അവസ്ഥ എന്താകും? എന്താകാനാണ്? തൊണ്ണൂറ് ശതമാനം മീനും പിടിയിലാകും. കൊത്തിയാലും കുതറി മാറി രക്ഷപെടാന്‍ കഴിയുന്ന മിടുക്കന്‍മാരുണ്ട്. പക്ഷേ അവര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകും ഉറപ്പ്. ചൂണ്ട അങ്ങിനെയാണ് അകത്തേക്കും പറത്തേക്കും മുനയുള്ള അഗ്രഭാഗത്തെ കുടുക്ക്.  കൊത്തിപോയാല്‍ അത് ഇരയുംകൊണ്ടേ പൊങ്ങൂ. ഇംഗ്ലീഷ് ഭാഷയില്‍ ഫിഷിംഗ് മെയിലുകള്‍ എന്നു വിളിക്കുന്ന ഇ-ചൂണ്ടകള്‍ അഥവാ ഓണ്‍ലൈന്‍ ചൂണ്ടകള്‍ക്ക്  ഇതിലും കൃത്യത അവകാശപ്പെടാം. കൊരുത്താല്‍ ഇരയുടെ പണമോ, മാനമോ അല്ലെങ്കില്‍ രണ്ടും കൂടെയോ കൊണ്ടു പോയിരിക്കും. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഏറ്റവും ഒടുവിലത്തെ എഡിഷ നില്‍ മീന്‍പിടിത്തമെന്ന് അര്‍ത്ഥമുള്ള Phishing നുസമാനപദമായി ഡിജിറ്റല്‍ ലോക ത്തെ ചൂണ്ടയിട്ടു മീന്‍പിടിക്കലിന് Phishing എന്ന് നാമകരണം ചെയ്തത് അന്വര്‍ ത്ഥമായെന്ന് ലോകം ഇന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കുന്നു….

Read More

സൈബര്‍ ലോകം…എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?

സൈബര്‍ ലോകം…എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?

“ഡിജിറ്റല്‍ ഇന്ത്യ” “കേരളം – നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനം” എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ രണ്ടു ദശാബ്ദം നീണ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സ്ഥിരതയാര്‍ന്ന കുതിപ്പിന്റെയും,അതിന്റെ മികവാര്‍ന്ന ടെക്നോളജിസ്റ്റുകളുടെ നിരന്തര പരിശ്രമത്തിന്റെയും,ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെയുംപരിണിതഫലമായിട്ടുണ്ടായിട്ടുള്ളതാണ്. എന്നാല്‍ എല്ലാവിധത്തിലുള്ള ഡിജിറ്റല്‍ വികസനത്തിന്റെയും,ഗ്രാമങ്ങളെയും, സര്‍ക്കാര്‍ സംവിധാനങ്ങളെയും, പൌരന്മാരുടെ വ്യക്തിഗതവിവരങ്ങളും, സാമ്പത്തിക ഇടപാടുകളും “ഓണ്‍ലൈന്‍” ആക്കുമ്പോള്‍,വിവരസുരക്ഷയുടെയും, സൈബര്‍ സുരക്ഷയുടെയും കാര്യത്തിലുള്ള സമഗ്രമായ ഒരു സമീപനം നമുക്ക് അത്യാവശ്യമാണ്. ഇനിയുള്ള ദിനങ്ങള്‍,രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പോലും, കരയും, കടലും, ആകാശവുംകടന്നു, സൈബര്‍ ലോകത്തിലായിരിക്കും എന്നതിനെ കുറിച്ച് മനസ്സിലാക്കി,സര്‍ക്കാരുകള്‍ മുന്‍ക്കൂട്ടി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് ഈ രംഗത്ത് ഒരു പാട് കാലത്തെ അനുഭവജ്ഞാനം ഉള്ള വിദഗ്ധര്‍ അഭിപ്രായപെടുന്നത്. ഇന്ന് നടക്കുന്ന “ഫയര്‍ ഫയിറ്റിഗ്”…

Read More

നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

ഏതാണ്ട് തീര്‍ത്തുതന്നെ ഞങ്ങള്‍ക്ക് പറയാനാകും ഞങ്ങളുടെ ചില വായനക്കാരുടെയെങ്കിലും ഫെയ്സ്ബുക് വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ ചോര്‍ത്തിയിരിക്കും എന്ന്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഈ ഒരൊറ്റ കമ്പനി മാത്രം 5 കോടി ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. 2,70,000 ആളുകള്‍ മാത്രം തങ്ങളുടെ വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിക്ക് നല്കാന്‍ അനുമതി നല്‍കിയിടത്താണിത്. പ്രത്യേക ആപ് download ചെയ്യുമ്പോള്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ പരിമിത വിവരങ്ങള്‍, അവരുടെ സ്വകാര്യത സംവിധാനം അനുവദിക്കുന്ന തരത്തില്‍ ശേഖരിക്കാന്‍ അനുമതി നല്കി എന്നാണ് ഫെയ്സ്ബുക് പറയുന്നത്. ഈ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനി ഉപയോഗിച്ചു. ലോകത്തെമ്പാടും ജനാധിപത്യത്തെ മറികടക്കാന്‍, അഭിപ്രായങ്ങളുടെ പ്രതിധ്വനിയറകള്‍ ഉണ്ടാക്കാന്‍, അനുചിതരായ…

Read More

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!

ഫെയ്‌സ്ബുക്കിന് നിങ്ങളുടെ എന്തെല്ലാം കാര്യങ്ങള്‍ അറിയാം? ‘നിങ്ങള്‍ ആദ്യമായി ആ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ അതില്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും’ എന്നാണ് ഉത്തരം. ആ വിവരങ്ങളെല്ലാം ഫെയ്‌സ്ബുക്ക് സൂക്ഷിക്കുന്നുമുണ്ട്. ഫെയ്‌സ്ബുക്കിന്റെ കയ്യിലുള്ള വിവരങ്ങളെ കുറിച്ച് ഒരു ധാരണ കിട്ടണമെങ്കില്‍ സ്വന്തം പ്രൊഫൈലിന്റെ ആര്‍ക്കെവ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പ്രൊഫൈല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ തന്നെ അത് വരെയുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം കയ്യില്‍ സൂക്ഷിക്കാനുമാകും. ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാലം മുതലുള്ള ഓരോ വിവരങ്ങളും അത് സൂക്ഷിക്കുന്നുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുന്നത്, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത്, ക്ഷണിക്കപ്പെടുന്ന ഇവന്റുകള്‍, ഫോളോ ചെയ്യുന്ന ആളുകള്‍, സുഹൃത്തുകള്‍, സ്ഥലം, സന്ദേശങ്ങള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടങ്ങി എല്ലാ ഇടപാടുകളും…

Read More

ലൈസന്‍സും ആര്‍സിയുമൊക്കെ സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിക്കാം

ലൈസന്‍സും ആര്‍സിയുമൊക്കെ സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിക്കാം

ഡ്രൈവിങ് ലൈസന്‍സിന്റേയും വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്. വളരെ മുമ്പ് തന്നെ ഈ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകള്‍ക്ക് നിയമസാധുതയില്ലാത്തത് പരാതികള്‍ക്കിടയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്. എം പരിവാഹന്‍, ഡിജിലോക്കര്‍, പോലുള്ള ആപ്പുകളെ കുറിച്ച് കൂടുതലറിയാം. എംപരിവാഹന്‍ ആപ്പ്  കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ്…

Read More

ഗൂഗിള്‍ മാപ്പ് ഇനി മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. Settings > Navigation Settings > Voice Selection > Choose Language ‘200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും…

Read More

മലയാളം വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ

മലയാളം വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ

വെബ് പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ ഇനി നിങ്ങള്‍ മെനക്കെട്ട് വായിക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ് പേജ് തുറന്നാല്‍ അതിലുള്ള വിവരങ്ങളെല്ലാം ഗൂഗിള്‍ സ്വയം നിങ്ങളെ വായിച്ച് കേള്‍പ്പിച്ച് തരും. മൊബൈല്‍ സ്‌ക്രീനിലെ ചെറിയ ഫോണ്ടില്‍ നീളമേറിയ എഴുത്തുകളും മറ്റും വളരെ എളുപ്പത്തില്‍ ഒരു റേഡിയോ ശ്രവിക്കുന്ന പോലെ ഗോ ആപ്പിലൂടെ സുഖകരമായി കേട്ടിരിക്കാമെന്ന് ചുരുക്കം. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി 28 ഭാഷകളില്‍ മനുഷ്യ ശബ്ദത്തില്‍ വയിച്ച് കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും. ഗൂളില്‍ സ്പീച്ച് സിന്തസിസും നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ് ടെക്‌നോളജിയും വഴിയാണ് ഗൂഗിളിന്റെ ഈ വായന. 40 ശതമാനത്തോളം ഡാറ്റ ലാഭിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍…

Read More