സമൂഹ മാധ്യമങ്ങളിലെ സൈബർ കുറ്റങ്ങൾ

സമൂഹ മാധ്യമങ്ങളിലെ സൈബർ കുറ്റങ്ങൾ

സോഷ്യൽ മീഡിയ ഉപയോഗം ഇക്കാലത്ത് സർവസാധാരണമാണ്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉള്ളവരാണ്. മണിക്കൂറുകളോളം അവയിൽ ചെലവഴിക്കുകയും ചെയ്യും. ഫേസ് ബുക്ക്, ട്വിറ്റർ, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്  തുടങ്ങിയവയിൽ ആർക്കാണ് അക്കൗണ്ട് ഇല്ലാത്തത് എന്നു ചോദിച്ചാൽ മതി.  സോഷ്യൽ മീഡിയ ഉപയോഗം കൂടിയപ്പോൾ   ബ്ലാക്ക്‌മെയിൽ, വഞ്ചന അപകീർത്തിപ്പെടുത്തൽ, അക്കൗണ്ട് ഹാക്കിംഗ് എന്നിങ്ങനെ സൈബർ കുറ്റങ്ങൾ പലതായി വർധിച്ചു. പലരും സ്വന്തം അഭിപ്രായങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പറഞ്ഞിട്ടുണ്ടാകും. പലർക്കും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരിക്കാം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരറിയാതെ തന്നെ തങ്ങൾക്കു ജയിലോ പിഴയോ കിട്ടാവുന്ന ചില ‘സൈബർ കുറ്റകൃത്യങ്ങൾ’ ചെയ്യാറുണ്ട്. അധികൃതർക്ക് കണ്ടെത്താനാവില്ലെന്ന ഉറച്ച വിശ്വസാത്തിൽ നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സൈബർ…

Read More

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവയ്‌ക്കാൻ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത്‌ സമൂഹമാധ്യമങ്ങളെയാണ്. സമൂഹത്തിന്റെ പൊതുവേദിയായി അതു മാറിയതാകട്ടെ ചുരുങ്ങിയകാലംകൊണ്ട് . പ്രതികരണശേഷി നഷ്ടമാകുന്ന നമ്മുടെസമൂഹത്തിനു മനസ്സു തുറന്നു പ്രതികരിക്കാനും ആശയങ്ങൾ പങ്കുവയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ഉപയോഗിക്കുന്ന’സമയമാണ്’പ്രധാനം. പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ. ദിവസത്തിൽ ആറുമണിക്കൂറിലേറെ സോഷ്യൽമീഡിയയിൽ ചെലവഴിച്ച്‌ ശരീരത്തിന്റെ ഒരുഅവയവംപോലെ ഒഴിച്ചുമാറ്റാൻപറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്നം അനുഭവിക്കുന്നർ…

Read More

ട്രൂകാളര്‍ കവരുന്നത് ആരുടെയൊക്കെ സ്വകാര്യത?

ട്രൂകാളര്‍ കവരുന്നത് ആരുടെയൊക്കെ സ്വകാര്യത?

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലഘട്ടത്തില്‍ വളരെ വിലപ്പെട്ടതാണു വ്യക്തികളുടെ സ്വകാര്യത. സോഷ്യല്‍ മീഡിയ സൈറ്റുകളിലും സെര്‍ച്ച് എഞ്ചിനുകള്‍ വഴിയും മൊബൈല്‍ ഫോണുകള്‍ , കമ്പ്യൂട്ടറുകള്‍ തുടങ്ങി ഇന്ന്  നിത്യജീവിതത്തില്‍  ഉപയോഗിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ വഴി വ്യക്തികളുടെ ഇഷാനിഷ്ടങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ ഇവയെ വിശകലനം ചെയ്തെടുക്കുന്ന വിവരങ്ങള്‍ക്ക് ബില്യണ്‍ ഡോളറുകളാണു കമ്പനികള്‍ വിലയിടുന്നത്.  ഇത്തരം വ്യക്തിഗത വിവരങ്ങളെ ആശ്രയിച്ചാണു ഫേസ്ബുക്ക്/ഗൂഗിള്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ നില നില്പ് തന്നെ. ഗവണ്മെന്റുകള്‍ മുതല്‍ സ്വകാര്യ ഏജന്‍സികള്‍ വരെ ഇത്തരം വ്യക്തിഗത വിവരങ്ങള്‍ക്കായി ഇവ വിശകലനം ചെയ്യുന്ന കമ്പനികളെ ആശ്രയിക്കുന്നുണ്ട്. എങ്ങനെയാണു ഈ കമ്പനികള്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് നോക്കാം. ഒരു വ്യക്തി ഇന്റര്‍നെറ്റുപയോഗിക്കുമ്പോഴൊ അല്ലാതെയൊ ലഭിക്കുന്ന വിവരങ്ങളെ പെഴ്സണലി ഐഡന്റിഫൈബിള്‍…

Read More

എന്താണ് സൈബർ ക്രൈം

എന്താണ് സൈബർ ക്രൈം

എന്താണ് സൈബർ ക്രൈം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ? ഇന്റർനെറ്റിലെ ഡെഫനിഷൻ അനുസരിച്ചു് കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ ഉപയോഗിച്ച് നടത്തുന്ന ഏതൊരു കുറ്റകൃത്യവും സൈബർ ക്രൈം എന്നതിന്റെ അടിയിൽ വരും . എന്നാൽ ഇത് മാത്രമാണോ സൈബർ ക്രൈം ? എന്റെ അഭിപ്രായത്തിൽ ഞാൻ കുറച്ചുകൂടെ വിപുലമായ വ്യാഖ്യാനം സൈബർ ക്രൈമിന് കൊടുക്കുവാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചു ഈ പുതിയ യുഗത്തിൽ ഞാൻ കൊടുക്കുന്ന ഒരു നിർവചനം ഇനി പറയുന്നു . കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ , കമ്പ്യൂട്ടർ അധിഷ്ഠിതമായ മറ്റു ഉപകാരണങ്ങളായ ടാബ്‌ലറ്റ് , സ്മാർട്ട് വാച്ച് , സ്മാർട്ട് ഫോൺ , മൊബൈൽ ഫോൺ , മൊബൈൽ നെറ്റ്വർക്ക് തുടങ്ങിയവ ഉപയോഗിച്ചോ…

Read More

സാമൂഹികമാധ്യമങ്ങൾ ആയുധമോ ആളെക്കൊല്ലിയോ

സാമൂഹികമാധ്യമങ്ങൾ ആയുധമോ ആളെക്കൊല്ലിയോ

ലോകത്ത് ഏറ്റവും കൂടുതൽ പേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നുപറഞ്ഞാൽ ആ മാധ്യമം സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് നമ്മൾ എന്നു കൂടി അർഥമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിലെ തമ്മനത്ത് കോളേജുവിട്ടശേഷം വൈകുന്നേരം മീൻ വിൽക്കുന്ന ഹനാൻ എന്ന വിദ്യാർഥിനി കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചത്. പ്രശംസകൊണ്ട് മൂടിയ സാമൂഹികമാധ്യമങ്ങൾ മണിക്കൂറുകൾക്കുള്ളിലാണ് അവരെ തിരിഞ്ഞു കൊത്തിയത്.. ജനാധിപത്യത്തിന്റെ പുതിയ സൂക്ഷിപ്പുകാരനെന്ന വിശേഷണം സാമൂഹിക മാധ്യമങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്തതാണ്. അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം മുതലിങ്ങോട്ട് അവ നമ്മൾ നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സാങ്കേതികവിദ്യ ഇരുതലമൂർച്ചയുള്ള വാളാവും എന്ന തത്ത്വം ശരിയാണെന്ന് സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട…

Read More

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

Courtesy: mathrubhumi.com ലക്ഷക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, മേല്‍വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ  വേണോ? 1500 രൂപ മാത്രം മുടക്കിയാല്‍ മതി. എല്ലാ വിവരങ്ങളും ഇ മെയിലിലെത്തും. രഹസ്യ സ്വഭാവമുണ്ടായിരിക്കേണ്ട നിരവധി വിവരങ്ങളാണ് പരസ്യമായി ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒരു എസ്.എം.എസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന മാതൃഭൂമി.കോമിന് ലഭിച്ചത് വ്യക്തിവിവരങ്ങളടങ്ങുന്ന സ്പ്രെഡ് ഷീറ്റ് ഫയലുകളുടെ വന്‍ശേഖരമാണ്. രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ., ആക്‌സിസ് , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. മേല്‍…

Read More

സൈബര്‍ കുറ്റം ശിക്ഷ ചെറുതല്ല

സൈബര്‍ കുറ്റം ശിക്ഷ ചെറുതല്ല

എല്ലാവരും അറിഞ്ഞിരിക്കേണ്ട സൈബര്‍ നിയമങ്ങളെക്കുറിച്ച് അഡ്വ ഷെറി തോമസ് വിശദമായി പ്രതിപാദിക്കുന്നു.  (From Facebook) ഇന്ന് നാം ഇടപെടുന്ന ദൈനംദിനകാര്യങ്ങളില്‍ പലതിലും സൈബര്‍ ബന്ധങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിരിക്കുന്നു; അതുപോലെ സൈബര്‍ നിയമവും. കാരണം, നിയമം അറിഞ്ഞില്ല എന്നത് കുറ്റാരോപണത്തില്‍ നിന്നു രക്ഷപെടാനുള്ള ഒരു മറുപടിയല്ല. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ പല പ്രവര്‍ത്തികളിലും ഡെമൊക്‌ളീസിന്റെ വാള്‍ പോലെ സൈബര്‍ നിയമം എല്ലാവരുടെയും തലക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. ഗൂഗിളിലോ യൂ ട്യൂബിലൊ പരതി ഒരു പുതിയ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതു മുതല്‍ മൊബൈലില്‍ പൊതു സ്ഥലത്തു ഫോട്ടോ എടുക്കുന്നതും ഫെയിസ്ബുക്ക് ഷെയറും വരെ സൂക്ഷിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടാം. ഒരു 66 എ – യുടെ കുറവ്…

Read More

സൈബർ സുരക്ഷ

സൈബർ സുരക്ഷ

സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സൈബർ സുരക്ഷ നിരന്തരമായി ചോദ്യ ചിഹ്നമായിക്കൊണ്ടിരിക്കുകയാണ്​. കുറ്റകൃത്യങ്ങളുടെ തോതും അതി​​െൻറ സ്വഭാവവും പരിശോധിക്കുമ്പോൾ ഗൗരവമേറിയതും ഭരണ സംവിധാനത്തെ തകർക്കുന്നതുമായ നിയമ ലംഘനങ്ങളാണ് സൈബർ ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടർ, സെൽഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇൻറർനെറ്റ് സേവനങ്ങളിൽ നിരന്തരമായി അതിക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തി​​െൻറ ദുർബ്ബലത കുറ്റവാളികൾക്ക് സഹായകമാവുന്ന സമകാലീന അവസ്ഥയാണ് കണ്ടുവരുന്നത്. സകല പ്രവർത്തികളും ഇൻറർനെറ്റ് ശൃംഗല ഉപയോഗിച്ച് കൊണ്ട് നടത്തുന്ന വർത്തമാന കാലത്ത് വ്യക്​തിക്കും ഭരണ സംവിധാനത്തിനും മാത്രമല്ല രാഷ്ട്രത്തി​​െൻറ നിലനിൽപ്പിനും കൂടിയാണ് ഇത് ഭീഷണിയാവുന്നത്. ഡിജിറ്റൽ സംവിധാനത്തിലെ വിവരങ്ങൾ ചോർത്തുന്നതോടൊപ്പം സംവിധാനത്തെ തകർക്കാൻ പോലും ശകതമായ വൈറസുകൾ ഉണ്ട് .mydoom, sobig.f, code…

Read More
1 2