സൈബര്‍ ലോകം…എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?

സൈബര്‍ ലോകം…എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?

“ഡിജിറ്റല്‍ ഇന്ത്യ” “കേരളം – നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനം” എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ രണ്ടു ദശാബ്ദം നീണ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സ്ഥിരതയാര്‍ന്ന കുതിപ്പിന്റെയും,അതിന്റെ മികവാര്‍ന്ന ടെക്നോളജിസ്റ്റുകളുടെ നിരന്തര പരിശ്രമത്തിന്റെയും,ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെയുംപരിണിതഫലമായിട്ടുണ്ടായിട്ടുള്ളതാണ്. എന്നാല്‍ എല്ലാവിധത്തിലുള്ള ഡിജിറ്റല്‍ വികസനത്തിന്റെയും,ഗ്രാമങ്ങളെയും, സര്‍ക്കാര്‍ സംവിധാനങ്ങളെയും, പൌരന്മാരുടെ വ്യക്തിഗതവിവരങ്ങളും, സാമ്പത്തിക ഇടപാടുകളും “ഓണ്‍ലൈന്‍” ആക്കുമ്പോള്‍,വിവരസുരക്ഷയുടെയും, സൈബര്‍ സുരക്ഷയുടെയും കാര്യത്തിലുള്ള സമഗ്രമായ ഒരു സമീപനം നമുക്ക് അത്യാവശ്യമാണ്. ഇനിയുള്ള ദിനങ്ങള്‍,രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പോലും, കരയും, കടലും, ആകാശവുംകടന്നു, സൈബര്‍ ലോകത്തിലായിരിക്കും എന്നതിനെ കുറിച്ച് മനസ്സിലാക്കി,സര്‍ക്കാരുകള്‍ മുന്‍ക്കൂട്ടി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് ഈ രംഗത്ത് ഒരു പാട് കാലത്തെ അനുഭവജ്ഞാനം ഉള്ള വിദഗ്ധര്‍ അഭിപ്രായപെടുന്നത്. ഇന്ന് നടക്കുന്ന “ഫയര്‍ ഫയിറ്റിഗ്”…

Read More

നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

ഏതാണ്ട് തീര്‍ത്തുതന്നെ ഞങ്ങള്‍ക്ക് പറയാനാകും ഞങ്ങളുടെ ചില വായനക്കാരുടെയെങ്കിലും ഫെയ്സ്ബുക് വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ ചോര്‍ത്തിയിരിക്കും എന്ന്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഈ ഒരൊറ്റ കമ്പനി മാത്രം 5 കോടി ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. 2,70,000 ആളുകള്‍ മാത്രം തങ്ങളുടെ വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിക്ക് നല്കാന്‍ അനുമതി നല്‍കിയിടത്താണിത്. പ്രത്യേക ആപ് download ചെയ്യുമ്പോള്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ പരിമിത വിവരങ്ങള്‍, അവരുടെ സ്വകാര്യത സംവിധാനം അനുവദിക്കുന്ന തരത്തില്‍ ശേഖരിക്കാന്‍ അനുമതി നല്കി എന്നാണ് ഫെയ്സ്ബുക് പറയുന്നത്. ഈ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനി ഉപയോഗിച്ചു. ലോകത്തെമ്പാടും ജനാധിപത്യത്തെ മറികടക്കാന്‍, അഭിപ്രായങ്ങളുടെ പ്രതിധ്വനിയറകള്‍ ഉണ്ടാക്കാന്‍, അനുചിതരായ…

Read More

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!

ഫെയ്‌സ്ബുക്കിന് നിങ്ങളുടെ എന്തെല്ലാം കാര്യങ്ങള്‍ അറിയാം? ‘നിങ്ങള്‍ ആദ്യമായി ആ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ അതില്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും’ എന്നാണ് ഉത്തരം. ആ വിവരങ്ങളെല്ലാം ഫെയ്‌സ്ബുക്ക് സൂക്ഷിക്കുന്നുമുണ്ട്. ഫെയ്‌സ്ബുക്കിന്റെ കയ്യിലുള്ള വിവരങ്ങളെ കുറിച്ച് ഒരു ധാരണ കിട്ടണമെങ്കില്‍ സ്വന്തം പ്രൊഫൈലിന്റെ ആര്‍ക്കെവ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പ്രൊഫൈല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ തന്നെ അത് വരെയുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം കയ്യില്‍ സൂക്ഷിക്കാനുമാകും. ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാലം മുതലുള്ള ഓരോ വിവരങ്ങളും അത് സൂക്ഷിക്കുന്നുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുന്നത്, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത്, ക്ഷണിക്കപ്പെടുന്ന ഇവന്റുകള്‍, ഫോളോ ചെയ്യുന്ന ആളുകള്‍, സുഹൃത്തുകള്‍, സ്ഥലം, സന്ദേശങ്ങള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടങ്ങി എല്ലാ ഇടപാടുകളും…

Read More

ഫേസ്ബുക്കില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ ആവുമോ?

ഫേസ്ബുക്കില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ ആവുമോ?

സ്വകാര്യ വിവരശേഖരണ-വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനാലിറ്റിക്ക 50 ലക്ഷത്തോളം വരുന്ന ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച വാർത്ത വെളിപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളിൽ നാം പങ്കുവെക്കുന്ന സ്വകാര്യവിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കകളാണ് എന്നു അലെക്സ് ഹെണ്‍ ഗാര്‍ഡിയനില്‍ എഴുതുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രൈവസി സെറ്റിങ്‌സുകളിൽ നിറയെ സുരക്ഷിതമല്ലാത്ത ഊടുവഴികളാണ് എന്നുള്ളത് ഇവ ഉപയോഗിക്കുന്ന ഓരോരുത്തർക്കും മനസ്സിലായ കാര്യമായിരിക്കും. ഫേസ്ബുക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റത്തിനകത്തെ സ്വകാര്യവിവരങ്ങൾ ആപ്പുമായി പങ്കുവക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളോട് അനുവാദം ചോദിക്കുന്ന ഓപ്ഷൻ 2016നു മുൻപ് വരെ നിലവിലുണ്ടായിരുന്നു. കൂടാതെ സിസ്റ്റത്തിലോ അക്കൗണ്ടിലോ ഉള്ള സുഹൃത്തുക്കളുടെ വിവരങ്ങളും ഈ ഓപ്ഷൻ വഴി പങ്കുവക്കപ്പെടുന്നു; അതായത് 300,000 പേർ സൈൻ അപ്പ് ചെയ്യുന്നതു വഴി വ്യക്തിവിവരശേഖരണ ചോദ്യാവലിയിൽ…

Read More

എന്താണ് കേംബ്രിഡ്ജ് അനാലിറ്റിക്ക?

എന്താണ് കേംബ്രിഡ്ജ് അനാലിറ്റിക്ക?

രണ്ടായിരത്തി പതിനാലിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അലക്‌സാണ്ടർ കോഗൻ “നിങ്ങളുടെ വ്യക്തിത്വം” ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാം എന്ന പേരിൽ ഒരു ഫേസ്ബുക്ക് ആപ്പ് ഉണ്ടാക്കി.രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേർ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മൾ ഒരാപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നൽകുന്ന സമ്മത പത്രം അനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈൽ ഈ ആപ്പുകാർക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരിൽ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവർ സംഘടിപ്പിച്ചു. ഈ പ്രൊഫൈൽ എല്ലാം അവർ മറ്റുള്ളവർക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക യും ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം…

Read More

സമൂഹ മാധ്യമങ്ങളിലെ സൈബർ കുറ്റങ്ങൾ

സമൂഹ മാധ്യമങ്ങളിലെ സൈബർ കുറ്റങ്ങൾ

സോഷ്യൽ മീഡിയ ഉപയോഗം ഇക്കാലത്ത് സർവസാധാരണമാണ്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉള്ളവരാണ്. മണിക്കൂറുകളോളം അവയിൽ ചെലവഴിക്കുകയും ചെയ്യും. ഫേസ് ബുക്ക്, ട്വിറ്റർ, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്  തുടങ്ങിയവയിൽ ആർക്കാണ് അക്കൗണ്ട് ഇല്ലാത്തത് എന്നു ചോദിച്ചാൽ മതി.  സോഷ്യൽ മീഡിയ ഉപയോഗം കൂടിയപ്പോൾ   ബ്ലാക്ക്‌മെയിൽ, വഞ്ചന അപകീർത്തിപ്പെടുത്തൽ, അക്കൗണ്ട് ഹാക്കിംഗ് എന്നിങ്ങനെ സൈബർ കുറ്റങ്ങൾ പലതായി വർധിച്ചു. പലരും സ്വന്തം അഭിപ്രായങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പറഞ്ഞിട്ടുണ്ടാകും. പലർക്കും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരിക്കാം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരറിയാതെ തന്നെ തങ്ങൾക്കു ജയിലോ പിഴയോ കിട്ടാവുന്ന ചില ‘സൈബർ കുറ്റകൃത്യങ്ങൾ’ ചെയ്യാറുണ്ട്. അധികൃതർക്ക് കണ്ടെത്താനാവില്ലെന്ന ഉറച്ച വിശ്വസാത്തിൽ നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സൈബർ…

Read More

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവയ്‌ക്കാൻ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത്‌ സമൂഹമാധ്യമങ്ങളെയാണ്. സമൂഹത്തിന്റെ പൊതുവേദിയായി അതു മാറിയതാകട്ടെ ചുരുങ്ങിയകാലംകൊണ്ട് . പ്രതികരണശേഷി നഷ്ടമാകുന്ന നമ്മുടെസമൂഹത്തിനു മനസ്സു തുറന്നു പ്രതികരിക്കാനും ആശയങ്ങൾ പങ്കുവയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ഉപയോഗിക്കുന്ന’സമയമാണ്’പ്രധാനം. പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ. ദിവസത്തിൽ ആറുമണിക്കൂറിലേറെ സോഷ്യൽമീഡിയയിൽ ചെലവഴിച്ച്‌ ശരീരത്തിന്റെ ഒരുഅവയവംപോലെ ഒഴിച്ചുമാറ്റാൻപറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്നം അനുഭവിക്കുന്നർ…

Read More

ട്രൂകാളര്‍ കവരുന്നത് ആരുടെയൊക്കെ സ്വകാര്യത?

ട്രൂകാളര്‍ കവരുന്നത് ആരുടെയൊക്കെ സ്വകാര്യത?

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലഘട്ടത്തില്‍ വളരെ വിലപ്പെട്ടതാണു വ്യക്തികളുടെ സ്വകാര്യത. സോഷ്യല്‍ മീഡിയ സൈറ്റുകളിലും സെര്‍ച്ച് എഞ്ചിനുകള്‍ വഴിയും മൊബൈല്‍ ഫോണുകള്‍ , കമ്പ്യൂട്ടറുകള്‍ തുടങ്ങി ഇന്ന്  നിത്യജീവിതത്തില്‍  ഉപയോഗിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ വഴി വ്യക്തികളുടെ ഇഷാനിഷ്ടങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ ഇവയെ വിശകലനം ചെയ്തെടുക്കുന്ന വിവരങ്ങള്‍ക്ക് ബില്യണ്‍ ഡോളറുകളാണു കമ്പനികള്‍ വിലയിടുന്നത്.  ഇത്തരം വ്യക്തിഗത വിവരങ്ങളെ ആശ്രയിച്ചാണു ഫേസ്ബുക്ക്/ഗൂഗിള്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ നില നില്പ് തന്നെ. ഗവണ്മെന്റുകള്‍ മുതല്‍ സ്വകാര്യ ഏജന്‍സികള്‍ വരെ ഇത്തരം വ്യക്തിഗത വിവരങ്ങള്‍ക്കായി ഇവ വിശകലനം ചെയ്യുന്ന കമ്പനികളെ ആശ്രയിക്കുന്നുണ്ട്. എങ്ങനെയാണു ഈ കമ്പനികള്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് നോക്കാം. ഒരു വ്യക്തി ഇന്റര്‍നെറ്റുപയോഗിക്കുമ്പോഴൊ അല്ലാതെയൊ ലഭിക്കുന്ന വിവരങ്ങളെ പെഴ്സണലി ഐഡന്റിഫൈബിള്‍…

Read More

എന്താണ് സൈബർ ക്രൈം

എന്താണ് സൈബർ ക്രൈം

എന്താണ് സൈബർ ക്രൈം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ? ഇന്റർനെറ്റിലെ ഡെഫനിഷൻ അനുസരിച്ചു് കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ ഉപയോഗിച്ച് നടത്തുന്ന ഏതൊരു കുറ്റകൃത്യവും സൈബർ ക്രൈം എന്നതിന്റെ അടിയിൽ വരും . എന്നാൽ ഇത് മാത്രമാണോ സൈബർ ക്രൈം ? എന്റെ അഭിപ്രായത്തിൽ ഞാൻ കുറച്ചുകൂടെ വിപുലമായ വ്യാഖ്യാനം സൈബർ ക്രൈമിന് കൊടുക്കുവാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചു ഈ പുതിയ യുഗത്തിൽ ഞാൻ കൊടുക്കുന്ന ഒരു നിർവചനം ഇനി പറയുന്നു . കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ , കമ്പ്യൂട്ടർ അധിഷ്ഠിതമായ മറ്റു ഉപകാരണങ്ങളായ ടാബ്‌ലറ്റ് , സ്മാർട്ട് വാച്ച് , സ്മാർട്ട് ഫോൺ , മൊബൈൽ ഫോൺ , മൊബൈൽ നെറ്റ്വർക്ക് തുടങ്ങിയവ ഉപയോഗിച്ചോ…

Read More

സാമൂഹികമാധ്യമങ്ങൾ ആയുധമോ ആളെക്കൊല്ലിയോ

സാമൂഹികമാധ്യമങ്ങൾ ആയുധമോ ആളെക്കൊല്ലിയോ

ലോകത്ത് ഏറ്റവും കൂടുതൽ പേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നുപറഞ്ഞാൽ ആ മാധ്യമം സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് നമ്മൾ എന്നു കൂടി അർഥമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിലെ തമ്മനത്ത് കോളേജുവിട്ടശേഷം വൈകുന്നേരം മീൻ വിൽക്കുന്ന ഹനാൻ എന്ന വിദ്യാർഥിനി കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചത്. പ്രശംസകൊണ്ട് മൂടിയ സാമൂഹികമാധ്യമങ്ങൾ മണിക്കൂറുകൾക്കുള്ളിലാണ് അവരെ തിരിഞ്ഞു കൊത്തിയത്.. ജനാധിപത്യത്തിന്റെ പുതിയ സൂക്ഷിപ്പുകാരനെന്ന വിശേഷണം സാമൂഹിക മാധ്യമങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്തതാണ്. അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം മുതലിങ്ങോട്ട് അവ നമ്മൾ നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സാങ്കേതികവിദ്യ ഇരുതലമൂർച്ചയുള്ള വാളാവും എന്ന തത്ത്വം ശരിയാണെന്ന് സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട…

Read More
1 2 3 4