നോളജ് സിറ്റി സിറ്റി സന്ദർശിച്ചു എന്ന പ്രചാരണം ശരിയല്ല: ഖാസിമി ഉസ്താദ്

 

റഹ്മതുല്ലാഹ് ഖാസിമി ഉസ്താദ് മർകസ് നോളജ് സിറ്റി സന്ദർശിച്ചു എന്ന പേരിൽ പ്രചരണവുമായി വിഘടിതർ സോഷ്യൽ മീഡിയയിൽ.ഉസ്താദും മറ്റു ചിലരും ഒരു താഴ്വരയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരണത്തിന്ഉപയോഗിക്കുന്നത്.

വിഘടിതർ പ്രചരിപ്പിക്കുന്ന ഫോട്ടോ

എന്നാൽ ഇത് ഖാസിമി ഉസ്താദ് നിഷേധിച്ചു. നോളജ് സിറ്റി യുടെ പരിസര പ്രദേശത്തെഉസ്താദിന്റെ ഖാദിമുമാരായ ചിലർ നിർമിച്ച വീട്ടിൽ അവരുടെ ക്ഷണപ്രകാരം പോവുകയും തിരിച്ചു വരുന്ന വഴി ചില ആളുകൾ ഉസ്താദിന്റെ കൂടെ ഫോട്ടോ എടുക്കാൻ ആഗ്രഹം പറയുകയുമുണ്ടായി.
അങ്ങിനെ എടുത്ത ഫോട്ടോയാണ് ദുരുപയോഗം ചെയ്ത പ്രചരിപ്പിക്കുന്നതെന്ന് ഉസ്താദ് പറഞ്ഞു.

Spread the love